പിണങ്ങോട് ∙ തൊണ്ടയിൽ കുരുങ്ങിയ എല്ലിൻ കഷണം എടുത്തുമാറ്റി ജീവൻ രക്ഷിച്ച വീട്ടമ്മയുടെ മുന്നിൽ നന്ദി അർപ്പിക്കാനെത്തി തെരുവുനായയുടെ സ്നേഹപ്രകടനം. എല്ലിൻ കഷണം കുരുങ്ങി ജീവനുവേണ്ടി പിടഞ്ഞ തെരുവുനായയെ ഒടുങ്ങാട് നസീറ എന്ന വീട്ടമ്മ കഴിഞ്ഞ ദിവസമാണു രക്ഷിച്ചത്.
തൊഴിലുറപ്പ് ജോലി കഴിഞ്ഞു മടങ്ങി വരുന്ന സ്ത്രീകളാണു വലിയ എല്ലിൻ കഷണം തൊണ്ടയിൽ കുരുങ്ങിയ നിലയിൽ തെരുവു നായയെ കാണുന്നത്.
ഇവർ വിവരം അറിയിച്ചതിനെത്തുടർന്ന് എന്തു പറ്റിയെന്ന് അറിയാൻ നസീറ നായയെ സമീപിച്ചു. ഏറെ ദയനീയാവസ്ഥയിലായ നായ നസീറയ്ക്കു വാ തുറന്നു കാണിച്ചു. മറ്റൊന്നും ചിന്തിക്കാതെ ഇവർ നായയെ അടുത്തു പിടിച്ചു പരിചരിച്ചു.
ചെറിയ മരക്കമ്പ് ഉപയോഗിച്ച് തൊണ്ടയിൽ നിന്ന് എല്ല് ഏറെ പണിപ്പെട്ടു നീക്കി.
ആശ്വാസത്തിലായ നായ എങ്ങോട്ടോ ഓടിപ്പോയി. പിറ്റേ ദിവസമാണ് നസീറയെ തേടി നായ വീട്ടിലേക്കെത്തിയത്.
നസീറയെ കണ്ട പാടേ നിലത്തു മുട്ടുകുത്തി കൈകൾ കൂപ്പി നന്ദി പ്രകടിപ്പിച്ചു.
കണ്ടു നിന്നവരുടെയെല്ലാം കണ്ണു നനയിച്ച രംഗമായിരുന്നു അതെന്നു സമീപവാസികൾ പറഞ്ഞു. കൂട്ടുകാരി ശബാനയാണ് ഈ രംഗം മൊബൈലിൽ ചിത്രീകരിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]