
തിരുനെല്ലി ∙ ഓണത്തിനു മുന്നോടിയായി അതിർത്തി കടന്നെത്തുന്ന ലഹരിമരുന്നിന് തടയിടാൻ ശക്തമായ നടപടികളുമായി വയനാട് പൊലീസ്. ഓണം സ്പെഷൽ ഡ്രൈവിൽ കോഴിക്കോട് സ്വദേശിയായ യുവാവാണ് ഏറ്റവുമൊടുവിൽ പിടിയിലായത്.
50 ഗ്രാം എംഡിഎംഎയുമായി താമരശ്ശേരി കണ്ണപ്പൻകുണ്ട് വെളുത്തേൻകാട്ടിൽ വീട്ടിൽ വി.കെ. മുഹമ്മദ് ഇർഫാനെയാണ് (22) തിരുനെല്ലി പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.
പുലർച്ചെ ബെംഗളൂരുവിൽ നിന്ന് വരികയായിരുന്ന പ്രൈവറ്റ് സ്ലീപ്പർ ബസിലെ പരിശോധനയിലാണ് ഇർഫാൻ വലയിലായത്.
ബസിലെ യാത്രക്കാരനായ ഇയാൾ കിടന്ന ബെഡിൽ മൂന്ന് സിപ് ലോക്ക് കവറുകളിൽ സൂക്ഷിച്ച 50.009 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. തിരുനെല്ലി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച്ഒ വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഓണത്തിനോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും അതിർത്തികളിലും പരിശോധന ശക്തമായി തുടരുകയാണ്.
നാലു ദിവസത്തിനിടെ മാരക ലഹരിമരുന്നായ എംഡിഎംഎ കൊമേഴ്സ്യൽ അളവിൽ പിടികൂടുന്നത് ഇത് മൂന്നാം തവണയാണ്. മുത്തങ്ങ ചെക്ക്പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിൽ ചൊവ്വാഴ്ച ഉച്ചയോടെ 28.95 ഗ്രാം എംഡിഎംഎയുമായി കോഴിക്കോട് തിരുവമ്പാടി എലഞ്ഞിക്കൽ കവുങ്ങിൻ തൊടി വീട്ടിൽ കെ.എ നവാസിനെ (32)പിടികൂടിയിരുന്നു.
കൂട്ടുപ്രതിയായ മലപ്പുറം പറമ്പിൽപീടിക കൊങ്കചേരി വീട്ടിൽ പി.സജിൽ കരീമിനെയും (31) കഴിഞ്ഞ ദിവസം മലപ്പുറത്തെ കൊങ്കഞ്ചേരിയിൽ വച്ച് പൊലീസ് പിടികൂടിയിരുന്നു.
കഴിഞ്ഞ ദിവസം മുത്തങ്ങ ചെക്ക്പോസ്റ്റിൽ വച്ച് 19.38 ഗ്രാം എംഡിഎംഎയുമായി റിപ്പൺ സ്വദേശി വടക്കൻ വീട്ടിൽ കെ അനസിനെയും (21) പൊലീസ് പിടികൂടി. മൈസൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]