
അമ്പലവയൽ ∙മഴവെള്ളപ്പാച്ചിലിൽ തകർന്ന റോഡ് ഒരാഴ്ചയായിട്ടും നന്നാക്കാൻ നടപടിയില്ല. താളൂർ–വടുവൻചാൽ റോഡ് മഴവെള്ളം കുത്തിയൊലിച്ചു തകർന്നതോടെ പാംബ്ല ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ താമസക്കാർ ദുരിതത്തിലായി.
റോഡിന്റെ അടിവശമടക്കം പൂർണമായും ഒലിച്ചു പോയി. ഇരുവശങ്ങളിലും വലിയ ഗർത്തം രൂപപ്പെടുകയും ചെയ്തു.
ഇതിലൂടെ ഭയന്നാണ് നാട്ടുകാർ ഇരുവശങ്ങളിലേക്കും കടക്കുന്നത്. തകർന്ന ഭാഗത്തുകൂടെ ഇപ്പോഴും വെള്ളമൊഴുകുന്നുണ്ട്.
പ്രദേശത്തെ ഇരുപതോളം ഊരുകളിലേക്കുള്ള റോഡാണിത്. ഇവിടെയുള്ളവർ ആശുപത്രിയിലേക്കോ മറ്റോ അത്യാവശ്യമായി പോകണമെങ്കിലും വാഹനം എത്തിക്കാൻ സാധിക്കില്ല.
ഒട്ടേറെ വാഹനങ്ങൾ പോയിരുന്ന റോഡ് എപ്പോൾ നന്നാക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നുമില്ല. റോഡിൽ താൽക്കാലിക പൈപ്പിട്ട് ഗതാഗതയോഗ്യമാക്കിയിട്ട് കാര്യമില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.
അങ്ങനെ ചെയ്താൽ വീണ്ടും വെള്ളമൊഴുകുമ്പോൾ റോഡ് തകരും. കലുങ്ക് നിർമിച്ച് വെള്ളം ഒഴുകിപോകാനുള്ള സൗകര്യവും ഉണ്ടാക്കിയാൽ മാത്രമേ റോഡും യാത്രയും സുരക്ഷിതമാകൂവെന്നാണ് നാട്ടുകാർ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]