മുള്ളൻകൊല്ലി ∙ വന്യമൃഗശല്യം പരിഹരിക്കുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ പഞ്ചായത്തിൽ ചേർന്ന ജനജാഗ്രതാ സമിതിയോഗം തീരുമാനിച്ചു.പഞ്ചായത്ത് പരിധിയിൽ ആന, കടുവ, പുലി, കാട്ടുനായ്ക്കൾ എന്നിവയുടെ ശല്യം വർധിക്കുന്നത് കണക്കിലെടുത്ത് വനാതിർത്തിയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും കാട്ടുപന്നികളെ നിർമാർജനം ചെയ്യാനുള്ള മാർഗങ്ങൾ പരമാവധി ഉപയോഗപ്പെടുത്താനും തീരുമാനിച്ചു.
വനാതിർത്തിയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും വൈദ്യുത വേലിയുടെയും കിടങ്ങുകളുടെയും തകരാറുകൾ പരിഹരിക്കാനും തീരുമാനിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. റേഞ്ച് ഓഫിസർ എം.കെ.രാജീവ്കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളിസജി, സ്ഥിരംസമിതി അധ്യക്ഷൻ ഷിനു കച്ചിറയിൽ, കൃഷി, പട്ടികജാതി, റവന്യു, മൃഗസംരക്ഷണം, ജലസേചനവകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]