കൽപറ്റ ∙ പുത്തുമല ഉരുൾപൊട്ടൽ ദുരന്തബാധിതരോട് കേന്ദ്ര–സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അവഗണനയ്ക്കെതിരെ ജൂലൈ 29ന് പുത്തുമലയിലെ പൊതുശ്മശാന ഭൂമിയിൽ നിന്നും വയനാട് കലക്ടറേറ്റിലേക്ക് യൂത്ത് ലീഗ് ലോങ് മാർച്ച് സംഘടിപ്പിക്കും. ‘ദുരന്തബാധിതരോടുള്ള നീതി നിഷേധത്തിനെതിരെ, സർക്കാരുകളുടെ കൊള്ളയ്ക്കെതിരെ’ എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന മാർച്ചിന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.
ഫിറോസ് നേതൃത്വം നൽകും.
29ന് രാവിലെ 8ന് പുത്തുമലയിലെ പൊതുശ്മശാനത്തിലെ പ്രാർഥനകൾക്കു ശേഷം മേപ്പാടി നെല്ലിമുണ്ടയിൽനിന്നും കാൽനടയായി തുടങ്ങുന്ന മാർച്ച് മേപ്പാടി, കാപ്പം കൊല്ലി, കൽപറ്റ തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വയനാട് ജില്ലാ കലക്ടറേറ്റ് പരിസരത്ത് സമാപിക്കും. ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിൽ പൂർത്തിയാക്കുക, തുടർ ചികിത്സയ്ക്കുള്ള സൗകര്യം ഉറപ്പുവരുത്തുക, തൊഴിൽ പുനരധിവാസം ഉറപ്പാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, ബാങ്ക് വായ്പ സർക്കാർ ഏറ്റെടുക്കുക, അർഹരായവരെ ദുരന്ത പട്ടികയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.
പുത്തുമല ദുരന്തത്തിനുശേഷം അവർക്ക് ടൗൺഷിപ് ഉണ്ടാവും എന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ലോങ് മാർച്ചിന്റെ പ്രചാരണാർഥം 24 25, 26 തീയതികളിൽ പഞ്ചായത്ത് യാത്ര സംഘടിപ്പിക്കും. ശോചനീയമായ വീടുകൾ നൽകിയ സർക്കാർ നടപടികൾക്ക് എതിരെയും ലോങ് മാർച്ചിൽ പ്രതിഷേധം ഉയർത്താൻ യൂത്ത് ലീഗ് ജില്ലാ നേതാക്കളുടെ യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് എം.പി.നവാസ്, ജനറൽ സെക്രട്ടറി സി.എച്ച് ഫസൽ, ഭാരവാഹികളായ എ.പി. മുസ്തഫ, സമദ് കണ്ണിയൻ, സി.കെ.മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]