
ബത്തേരി∙ നെൻമേനി ശുദ്ധജല വിതരണ പദ്ധതിയും പദ്ധതി നടപ്പാക്കുന്ന സൊസൈറ്റിയും സന്ദർശിച്ച് 22 രാജ്യങ്ങളിൽ നിന്നുള്ള 29 അംഗ വിദേശ പഠനസംഘം. 5065 ജലവിതരണ കണക്ഷനുകളും 53 പൊതുടാപ്പുകളുമുള്ള പദ്ധതിയുടെ മേന്മയറിഞ്ഞാണ് സംഘം സന്ദർശനം നടത്തിയത്.കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നടന്ന മാനേജ്മെന്റ് ഡവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് സംഘമെത്തിയത്. സൊസൈറ്റിയുടെ പ്രവർത്തനങ്ങളും ജലവിതരണ സംവിധാനങ്ങളും സംഘം ചോദിച്ചറിഞ്ഞു.ഇതുവരെ 56 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പദ്ധതി സന്ദർശിച്ചതായി പിന്നീടു ചേർന്ന സൊസൈറ്റി ഭരണ സമിതി യോഗം അറിയിച്ചു.
232 പഞ്ചായത്തുകളിൽ നിന്നും 10 സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധി സംഘങ്ങളും പദ്ധതിയുടെ മികവും സൊസൈറ്റിയുടെ പ്രകടനവും കാണാനെത്തിയിട്ടുണ്ട്.2005 ൽ കേരള ജല അതോറിറ്റി 389 ഹൗസ് കണക്ഷനും 253 പൊതുടാപ്പുമായി തുടങ്ങിയ പദ്ധതിയാണ് 2007 ഡിസംബർ മുതൽ ജനകീയ സമിതിയായ നെൻമേനി ശുദ്ധജല വിതരണ സൊസൈറ്റി ഏറ്റെടുക്കുന്നത്. ഇന്ന് 22 പേർക്ക് തൊഴിലും സ്വന്തമായി വാട്ടർ ക്വാളിറ്റി ലാബും ഒരു കോടി രൂപ വാർഷിക വരുമാനവും 10 കോടി രൂപ ആസ്തിയും സൊസൈറ്റിക്കുണ്ട്.16 ലക്ഷം ലീറ്റർ ജലമാണ് സൊസൈറ്റി വഴി വിതരണം നടത്തുന്നതെന്നും യോഗം അറിയിച്ചു.പ്രസിഡന്റ് പി.എം.കുര്യാക്കോസ്, ഉപദേശക സമിതി അംഗം പി.കെ.
കുര്യൻ, ജലനിധി ട്രൈബൽ ഡവലപ്മെന്റ് സ്പെഷലിസ്റ്റ് എ.യോഹന്നാൻ,എക്സിക്യൂട്ടീവ് സെക്രട്ടറി കെ.സി. ബിജു,എക്സിക്യുട്ടിവ് അംഗം പി.സി.
വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]