
കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു;
കൽപറ്റ ∙ ജില്ലാ പഞ്ചായത്തിന്റെ കരട് നിയോജക മണ്ഡല വിഭജന റിപ്പോർട്ട് സംബന്ധിച്ച കരട് വിജ്ഞാപനം ഡീലിമിറ്റേഷൻ കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങളും അഭിപ്രായങ്ങളും 26 നു മുൻപ് ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറിക്കോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ നേരിട്ടോ റജിസ്റ്റർ ചെയ്ത തപാൽ മുഖേനയോ സമർപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
സിറ്റിങ് മാറ്റിവച്ചു
കൽപറ്റ ∙ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ഇന്നു നടത്താനിരുന്ന സിറ്റിങ് മാറ്റിവച്ചു.
പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അധ്യാപക നിയമനം
അരപ്പറ്റ ∙ സിഎംഎസ്എച്ച്എസിൽ യുപിഎസ്ടി ഉറുദു പാർട്ട് ടൈം താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 25നു രാവിലെ 10നു കോഴിക്കോട് സിഎസ്ഐ കോർപറേറ്റ് മാനേജ്മെന്റ് ഓഫിസിൽ. 0495 2724799.
സ്തനാർബുദ പരിശോധന ക്യാംപ്
പനമരം∙ ഗവ.
ഹയർ സെക്കൻഡറി സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ 25 ന് രാവിലെ 10.30 മുതൽ വൈകിട്ട് 4.30 വരെ സൗജന്യ സ്തനാർബുദ പരിശോധന ക്യാംപ് നടത്തുന്നു. യുവരാജ് സിങ് ഫൗണ്ടേഷനിലെ വിദഗ്ധ ഡോക്ടർമാരുടെ സഹകരണത്തോടെ നടത്തുന്ന ക്യാംപിൽ ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും പങ്കെടുക്കാം.
പ്രവേശനം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്. 9961704277.
സ്പീച്ച് തെറപ്പിസ്റ്റ് നിയമനം
മുട്ടിൽ ∙ ഡബ്ല്യുഎംഒ സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിൽ സ്പീച്ച് തെറപ്പിസ്റ്റിനെ നിയമിക്കുന്നു.
29ന് അകം [email protected] എന്ന ഇമെയിൽ വിലാസത്തിലോ 9744067001 എന്ന നമ്പറിലോ ബന്ധപ്പെടണം.
കൂടിക്കാഴ്ച 25ന്
ബത്തേരി ∙ പട്ടികവർഗ വികസന ഓഫിസിനു കീഴിലെ പ്രീ-മെട്രിക് ഹോസ്റ്റലുകളിൽ വാർഡനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 25നു രാവിലെ 9.30 മുതൽ ബത്തേരി പട്ടികവർഗ വികസന ഓഫിസിൽ.04936 221074. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]