
ചെളി, വെള്ളക്കെട്ട്, കുണ്ടും കുഴിയും; പനമരം ബസ് സ്റ്റാൻഡിൽ യാത്രക്കാരെ കാത്തിരിക്കുന്നത് കെടുതികൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പനമരം∙ പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ട് യാത്രക്കാർക്കു ദുരിതമായി. ഒട്ടേറെ ബസുകളും ആയിരക്കണക്കിനു യാത്രക്കാരും എത്തുന്ന ടൗണിലെ പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ കോൺക്രീറ്റ് സ്ലാബുകൾ പലതും തകർന്നു കുണ്ടും കുഴിയും നിറഞ്ഞ് മലിനജലം കെട്ടിക്കിടക്കുന്നതാണു യാത്രക്കാരെ വലയ്ക്കുന്നത്. മഴയിൽ കുഴികളിൽ കെട്ടിക്കിടക്കുന്ന മലിനജലം ബസുകൾ സ്റ്റാൻഡിൽ കയറുമ്പോൾ ബസ് കാത്തിരിക്കുന്നവരുടെ ദേഹത്തേക്ക് തെറിക്കുന്നുണ്ട്. വർഷങ്ങളായി സ്റ്റാൻഡിലെ കോൺക്രീറ്റ് സ്ലാബുകളിൽ പലതും തകർന്ന് കമ്പികൾ പുറത്തെത്തിയിട്ടും നന്നാക്കാൻ നടപടിയില്ല.
പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന് മുൻപിലെ പാർക്കിങ് യാർഡിലാണ് പലയിടത്തായി കോൺക്രീറ്റുകൾ തകർന്ന് വെള്ളക്കെട്ടായതും കമ്പികൾ അപകടകരമായ രീതിയിൽ തള്ളിനിൽക്കുന്നതും. അറിയാതെ തട്ടിയാൽ കമ്പികൾ കാലിൽ തുളച്ചുകയറും. എന്നിട്ടും അപായ സൂചനകൾ സ്ഥാപിക്കുന്നതിനോ തകർന്ന ഭാഗം നന്നാക്കാനോ നടപടിയില്ലാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കോൺക്രീറ്റ് ചെയ്തു നിർമിച്ച യാർഡിൽ വെള്ളം ഒഴുകിപ്പോവാൻ ചാലുകൾ ഇല്ലാത്തതാണു തകർച്ചയ്ക്കു കാരണം. മഴക്കാലത്തിന് മുൻപ് തകർന്ന ഭാഗം കോൺക്രീറ്റ് ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.