പനമരം ∙ ടൗണിലും പരിസരങ്ങളിലും വർധിച്ചു വരുന്ന തെരുവുനായ്ക്കളെ കൊണ്ട് കർഷകർ പൊറുതിമുട്ടുന്നു. ജനങ്ങളെയും വളർത്തുമൃഗങ്ങളെയും ആക്രമിച്ച് പരുക്കേൽപിച്ചിരുന്നു തെരുവുനായ്ക്കൾ കർഷകരുടെ കൃഷികൾ വ്യാപകമായി നശിപ്പിക്കുന്ന അവസ്ഥയാണ് .
കൂട്ടമായി എത്തുന്ന നായ്ക്കൾ പുഞ്ചക്കൃഷിയിറക്കിയ വയലിലെ നെൽക്കൃഷിയിൽ കിടന്നുരുണ്ടും ഓടിക്കളിച്ചും കൃഷി നശിപ്പിക്കുകയാണ്.
കൂടാതെ വീട്ടുപരിസരങ്ങളിൽ നടുന്ന പച്ചക്കറി, കിഴങ്ങ് വിളകൾ അടക്കമുള്ളവ വ്യാപകമായി നശിപ്പിക്കുന്നതായുള്ള പരാതിയും ഏറുന്നുണ്ട്. മുൻപ് തെരുവുനായ്ക്കളുടെ ആക്രമണത്തെ മാത്രം ഭയന്നാൽ മതിയായിരുന്നു.
എന്നാൽ ഇപ്പോൾ കൃഷി കൂടി നശിപ്പിക്കാതെ നോക്കേണ്ട
അവസ്ഥയാണെന്ന് കർഷകർ പറയുന്നു. വർധിച്ചു വരുന്ന തെരുവുനായശല്യം നിയന്ത്രിക്കാൻ നടപടിയില്ലാത്തതാണു ഇത്തരത്തിലുള്ള ദുരിതങ്ങൾ ഉണ്ടാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ലെങ്കിൽ തെരുവുനായ്ക്കൾ കൃഷിയിടത്തിലേക്ക് ഇറങ്ങാതിരിക്കാൻ കാവൽ ഏർപ്പെടുത്തേണ്ട അവസ്ഥയാകുമെന്ന് കർഷകർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

