മാനന്തവാടി ∙ ജില്ലാ സ്കൂൾ കലോത്സവത്തിൽ 729 പോയിന്റുമായി മാനന്തവാടി ഉപജില്ല മുന്നേറ്റം തുടരുന്നു. 675 പോയിന്റുമായി ബത്തേരി ഉപജില്ലയാണു രണ്ടാം സ്ഥാനത്ത്.
674 പോയിന്റുമായി വൈത്തിരി ഉപജില്ലയാണു മൂന്നാമത്. സ്കൂളുകളിൽ 145 പോയിന്റുമായി മാനന്തവാടി എംജിഎംഎച്ച്എസ്എസ് ആണു മുന്നിൽ.
110 പോയിന്റുമായി പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസ് ആണു രണ്ടാം സ്ഥാനത്ത്. 103 പോയിന്റുമായി മാനന്തവാടി ജിവിഎച്ച്എസ്എസ് ആണു മൂന്നാം സ്ഥാനത്ത്.
കലോത്സവം ഇന്നു സമാപിക്കും. വൈകിട്ട് 4.30ന് സമാപന പരിപാടി ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഉദ്ഘാടനം ചെയ്യും.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ.ശശീന്ദ്രവ്യാസ് അധ്യക്ഷത വഹിക്കും.
ഹൈസ്കൂൾ വിഭാഗം നാടോടി നൃത്തത്തിൽ ഒന്നാമതായി അക്സ
മാനന്തവാടി ∙ ഹൈസ്കൂൾ വിഭാഗം നാടോടി നൃത്തത്തിൽ ഒന്നാമതെത്തി അക്സ മരിയ ജിലീഷ്.മുള്ളൻകൊല്ലി സെന്റ് മേരീസ് എച്ച്എസ്എസിലെ 9–ാം തരം വിദ്യാർഥിയാണ് അക്സ. മോഹിനിയാട്ടത്തിലും കുച്ചിപ്പുഡിയിലും എ ഗ്രേഡും ലഭിച്ചു. പുൽപള്ളി വേലിയമ്പം സ്വദേശിയായ അക്സ ജിലീഷിന്റെയും മാനന്തവാടി മെഡിക്കൽ കോളജിലെ നഴ്സ് സച്ചിയുടെയും മകളാണ്.
വേദിയിൽ ഇന്ന്
വേദി 1(കായാമ്പൂ, സ്കൂൾ ഗ്രൗണ്ട്)– 9:30– ഓട്ടൻതുള്ളൽ, 11:30– കഥകളി, 1:30– അറബനമുട്ട്, 4:00– ദഫ്മുട്ട്
വേദി 2 (കനലി, സ്കൂൾ ഗ്രൗണ്ട്)– 9: 30: പരിചമുട്ടുകളി, 11:30– മാർഗംകളി, 1:30– പൂരകളി, 3:00– ചവിട്ടുനാടകം
വേദി 3 (കെത്തളു, പഴശ്ശിപാർക്ക്)– 9:30: ചെണ്ടമേളം, 10:30– ചെണ്ട, 11:30– ചെണ്ടതായമ്പക,11:45– മലയപ്പുലയാട്ടം, 1:30– സംഘഗാനം, 3:00– ഗസൽ, 4:30– വൃന്ദവാദ്യം
വേദി 4 (കനവ്, +2 ബ്ലോക്കിനു സമീപം)– 9:30– ദേശഭക്തിഗാനം, സംഘഗാനം, 11:00– സംഘഗാനം, 1:45– വഞ്ചിപ്പാട്ട്
വേദി 5 (കബനി, സ്കൗട്ട് ഭവൻ)– 9:30– തബല, 10:30– ഓടക്കുഴൽ, 11:30– ഗിത്താർ, 1:00– ക്ലാർനറ്റ്, 1:15– വയലിൻ, 3:30– ട്രിപ്പിൾ ജാസ്
വേദി 6 (കാളിന്ദി, വിഎച്ച്എസ്ഇ ഹാൾ)– 9:30– മാപ്പിള പാട്ട്, 12:00– മൃദംഗം, 1:00– മദ്ദളം, 2:00– നാദസ്വരം
വേദി 7 (കാവ്, +2 പുതിയ കെട്ടിടം)– 9:30– പദ്യംചൊല്ലൽ ഹിന്ദി, 11:00– പ്രസംഗം ഹിന്ദി
വേദി 8(കമ്പള)– 9:30– പദ്യംചൊല്ലൽ ഉറുദു , പ്രസംഗം– ഉറുദു
ചികിത്സയ്ക്കിടെ വന്നു മത്സരിച്ചു; മികച്ച നടിയായി ഫാത്തിമ വീണ്ടും ആശുപത്രിയിലേക്ക്
മാനന്തവാടി ∙ ആശുപത്രിക്കിടക്കയിൽനിന്നു നേരെ കലോത്സവത്തിനെത്തി കഥാപാത്രമായി മാറിയ കോളിയാടി മാർ ബസേലിയോസ് യുപി സ്കൂളിലെ ഫാത്തിമ സിയ നാടമത്സരത്തിൽ മികച്ച നടി.
സ്റ്റേജിലേക്കു കയറുന്നതിനു മുൻപേ ഫാത്തിമ മേക്കപ് റൂമിനടുത്തു ക്ഷീണിതയായി വീണുപോയി. അധ്യാപകർ വെള്ളംകൊടുത്താണു സ്റ്റേജിലേക്കു കയറ്റിവിട്ടത്.
തട്ടിലെത്തിയപ്പോൾ ഫാത്തിമ ക്ഷീണമെല്ലാം മറന്ന് ആയിഷുമ്മയായി മാറി. പനിയും ഛർദിയുമായി കഴിഞ്ഞ 3 ദിവസങ്ങളായി അമ്പലവയലിലെ ആശുപത്രിയിലായിരുന്നു ഫാത്തിമ.
ഇന്നലെ വീണ്ടും ആശുപത്രിയിലെത്തി.
കാന്താരിപ്പൊന്ന് എന്ന നാടകവുമായി മത്സരത്തിനെത്തിയ കോളിയാടി സ്കൂൾ തുടർച്ചയായ മൂന്നാംതവണയാണു യുപി സ്കൂൾ നാടകത്തിൽ ഒന്നാം സ്ഥാനം നേടുന്നത്. മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട
വി.എസ്.അഥർവും ഈ നാടകടീമിൽ ഉണ്ട്. ആൻമിയ മേരി ബിജു, ഇവാനിയ മേരി ബിജു, അദ്വൈത് പ്രകാശ്, കെ.ആർ.
അദ്വൈത്, ആൻലി ഷാൻ, ജുവൽ മാത്യു എന്നിവരാണു ടീമിലെ മറ്റ് അംഗങ്ങൾ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

