നടവയൽ ∙ മേഖലയിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. ചേമ്പ്, വാഴ, കപ്പ, ചേന, പച്ചക്കറിക്കൃഷി ഉൾപ്പെടെയുള്ള ചെറുകൃഷികളായിരുന്നു മുൻപ് വ്യാപകമായി നശിപ്പിച്ചതെങ്കിൽ ഇപ്പോൾ തെങ്ങിൻ തൈകൾക്കും കമുകുകൾക്കും പോലും രക്ഷയില്ലാതായി.
കാട്ടുപന്നിശല്യം മൂലം പല കർഷകരും കിഴങ്ങ്, പച്ചക്കറി പോലുള്ള കൃഷികൾ നിർത്തിവച്ച സ്ഥിതിയാണ്.
കഴിഞ്ഞദിവസം പാടിക്കുന്ന് – ചീരവയൽ റോഡിന് സമീപം നെല്ലിക്കുന്നേൽ സജിയുടെ കൃഷിയിടത്തിലെത്തിയ കാട്ടുപന്നിക്കൂട്ടം കൃഷിയിടത്തിലുണ്ടായിരുന്ന വലിയ വാഴകൾ പകുതിയിലേറെയും കുത്തി മറിച്ച് വാഴത്തടയടക്കം കുത്തിക്കീറി നശിപ്പിച്ചു. കാട്ടാന കൃഷിയിടത്തിലെത്തിയാലും ഇത്രയും നഷ്ടം ഉണ്ടാക്കാറില്ലെന്ന് പ്രദേശത്തെ കർഷകർ പറയുന്നു.രൂക്ഷമായ കാട്ടുപന്നിശല്യം നിയന്ത്രിക്കാൻ വനംവകുപ്പും പഞ്ചായത്തും വേണ്ട
നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]