ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കില്ല
∙അടുത്ത രണ്ടു ദിവസം ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ ഇന്നു നടത്തുക.
സീറ്റ് ഒഴിവ്
നടവയൽ ∙ സിഎം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ബിസിഎ 4വർഷ ഡിഗ്രി കോഴ്സിൽ ഒബിഎച്ച് കാറ്റഗറിയിൽ സീറ്റ് ഒഴിവ് ഉണ്ട്.
താൽപര്യമുള്ളവർ ഇന്ന് ഉച്ചയ്ക്ക് 2 ന് അകം എത്തണം.
അധ്യാപക നിയമനം
തൃശിലേരി ∙ ഗവ. മോഡൽ കോളജിൽ ഹിന്ദി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 27നു രാവിലെ 11 ന്.
9496704769.
ഡോക്ടർ, നഴ്സ്
കാപ്പുംക്കുന്ന് ∙ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടറെയും നഴ്സിനെയും നിയമിക്കുന്നതിനു കൂടിക്കാഴ്ച സെപ്റ്റംബർ 2നു രാവിലെ 11 ന്. 04936 273322.
അപേക്ഷ ക്ഷണിച്ചു
പൊഴുതന ∙ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന തൊഴുത്ത് നിർമാണം, ആട്ടിൻകൂട് നിർമാണം, കോഴിക്കൂട് നിർമാണം, അസോള ടാങ്ക് നിർമാണം, കിണർ റീചാർജ്, കംപോസ്റ്റ് പിറ്റ് നിർമാണം, സോക് പിറ്റ് നിർമാണം എന്നീ പ്രവൃത്തികൾക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 30നു വൈകിട്ട് 5ന് അകം ലഭിക്കണം.
04936 255251. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]