കൽപറ്റ ∙ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിൽ 3 വീടുകളുടെ കൂടി കോൺക്രീറ്റ് കഴിഞ്ഞു. എൽസ്റ്റണിൽ 5 സോണുകളിലായി ആകെ 410 വീടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. ആദ്യ സോണിൽ 140, രണ്ടാം സോണിൽ 51, മൂന്നാം സോണിൽ 55, നാലാം സോണിൽ 51, അഞ്ചാം സോണിൽ 113 വീടുകൾ എന്നിങ്ങനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 252 വീടുകൾ നിർമിക്കുന്നതിനായി ക്ലിയറിങ് ആൻഡ് ഗ്രബ്ബിങ് പ്രവൃത്തി പൂർത്തിയായി.
103 വീടുകളുടെ കോൺ പെനട്രേഷൻ ടെസ്റ്റ് (മണ്ണിന്റെ ഘടന പരിശോധിക്കുന്നത്), 51 വീടുകളുടെ പ്ലെയിൻ സിമന്റ് കോൺക്രീറ്റ് എന്നിവയും പൂർത്തിയായി.
187 വീടുകൾക്ക് 7 സെന്റ് വീതിയുള്ള ഭൂമിയിലേക്ക് അതിരുകൾ നിശ്ചയിച്ചു. നിലവിൽ ആദ്യ സോണിലെ നിർമാണം പുരോഗമിക്കുകയാണ്.
101 വീടുകളുടെ ബിൽഡിങ് സെറ്റ് ഔട്ട്, 84 വീടുകളുടെ ഉൽഖനനം, 36 വീടുകളുടെ ഫൂട്ടിങ് കോൺക്രീറ്റ്, 27 വീടുകളുടെ സ്റ്റം കോളം, 8 വീടുകളുടെ ബീമുകളുടെ കോൺക്രീറ്റ്, 6 വീടുകളുടെ കോളം കോൺക്രീറ്റ് എന്നിവയും പൂർത്തിയായി.
ഡിസംബർ 31 നുള്ളിൽ ടൗൺഷിപ്പിലെ മുഴുവൻ വീടുകളുടെയും നിർമാണം പൂർത്തീകരിച്ച് 2026 ജനുവരിയിൽ ഗുണഭോക്താക്കൾക്ക് കൈമാറും. വീടുകളുടെ നിർമാണത്തിനൊപ്പം പൊതുജന ആരോഗ്യ കേന്ദ്രം, മാർക്കറ്റ്, കമ്യൂണിറ്റി സെന്റർ, അങ്കണവാടി, പൊതു ശുചിമുറി, ലാൻഡ്സ്കേപ്പിങ്, സ്മാരകം, ദുരന്ത നിവാരണ കേന്ദ്രം, ഓപ്പൺ എയർ തിയറ്റർ, ഫുട്ബോൾ ഗ്രൗണ്ട്, പൂന്തോട്ടം, മെറ്റീരിയൽ ശേഖരണ സൗകര്യം, യുജി കേബിളിങ് സ്ട്രീറ്റ് ലൈറ്റിങ്, പാലങ്ങൾ, കലുങ്കുകൾ,പൂട്ടുക്കട്ട
പാകിയ നടപ്പാതകൾ എന്നീ അടിസ്ഥാന സൗകര്യങ്ങളും ഒരുങ്ങുന്നുണ്ട്. റോഡ് നിർമാണത്തിനു മുൻപുള്ള ഒരുക്കങ്ങളുടെ ഭാഗമായി മണ്ണ് പരിശോധന ആരംഭിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]