മൂന്നാനക്കുഴി ∙ ഭവന സമുച്ചയത്തിനൊപ്പം സൂര്യനിൽ നിന്നും കാറ്റിൽ നിന്നുമുള്ള ഊർജോൽപാദനവും സാധ്യമാക്കി പുത്തൻ മാതൃകയാവുകയാണ് മൂന്നാനക്കുഴിയിലെ സബർമതി നഗർ (ഉൗര്). ലൈഫ് മിഷൻ പദ്ധതിയിൽ പട്ടികവർഗ വിഭാഗത്തിനായി സബർമതി നഗറിൽ നിർമിച്ച 24 വീടുകളടങ്ങിയ ഭവന സമുച്ചയത്തിനൊപ്പമാണ് സൗരോർജവും കാറ്റാടിപ്പാടവും പ്രയോജനപ്പെടുത്തുന്നത്. അനർട്ട്, നബാർഡ്, മീനങ്ങാടി പഞ്ചായത്ത്, സന്നദ്ധ സംഘടനയായ ശ്രേയസ്സ് എന്നിവ ചേർന്ന് വകയിരുത്തിയ 10,40,400 രൂപ ചെലവിലാണു 3 കാറ്റാടി യന്ത്രങ്ങളും 15 സൗരോർജ തെരുവുവിളക്കുകളും ഉൗരിനോട് ചേർന്ന് സജ്ജീകരിച്ചത്.
500 വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന വിൻഡ് ടർബെയ്ൻ, കുടുംബങ്ങൾക്കും ചെറിയ സ്ഥാപനങ്ങൾക്കും സ്വയംപര്യാപ്തമായ വൈദ്യുതി ഉൽപാദനത്തിന് മികച്ച മാർഗമാണ്.
സോളർ പാനലുകളുമായി ചേർന്ന് ഹൈബ്രിഡ് സംവിധാനം ഒരുക്കുന്നതിലൂടെ സ്ഥിരതയുള്ള വൈദ്യുതി ലഭ്യത ഭാവിയിൽ ഉറപ്പാക്കാൻ കഴിയും. വീട് നിർമിക്കുക എന്നതിനു ഉപരിയായി പകലിൽ സൗരോർജവും രാത്രിയിൽ കാറ്റിന്റെ ശക്തിയെയും ഉപയോഗപ്പെടുത്തി വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംവിധാനമായ വിൻഡ് ടർബെയ്ൻ സജ്ജീകരിച്ചതിലൂടെ പരിസ്ഥിതി സൗഹൃദ ജീവിതശൈലിയിലേക്ക് പുതിയ ദിശ കൂടി തുറന്നിരിക്കുകയാണ് മീനങ്ങാടി പഞ്ചായത്ത്.ഭാവിയിൽ കെഎസ്ഇബിയുമായി സഹകരിച്ച് വാണിജ്യാടിസ്ഥാനത്തിൽ വൈദ്യുതി ഗ്രിഡിലേക്ക് നൽകാനും സാധിക്കും. വീടുകളുടെ നിർമാണവും വൈദ്യുതി ഉൽപാദനവും പൂർത്തിയായി.
24 വീടുകൾ, ചെലവ് 1.44 കോടി
അടിസ്ഥാന സൗകര്യങ്ങളും നൂതന സംവിധാനങ്ങളും സജ്ജീകരിച്ച ആധുനിക പാർപ്പിട
സമുച്ചയങ്ങളാണ് സബർമതി നഗറിൽ പൂർത്തീകരിച്ചത്. മീനങ്ങാടി പഞ്ചായത്ത് 21 ലക്ഷം രൂപ ചെലവിട്ടാണ് 1.21 ഏക്കർ സ്ഥലം പദ്ധതിക്കായി കണ്ടെത്തിയത്.
ഒരേക്കർ 24 വീടുകൾക്ക് വേണ്ടിയും 17 സെന്റ് റോഡിനായും 4.5 സെന്റ് പൊതു ആവശ്യങ്ങൾക്കായും മാറ്റി. ഒരു കുടുംബത്തിന് 6 ലക്ഷം രൂപ നിരക്കിൽ 1.44 കോടി രൂപ ഭവന നിർമാണത്തിന് ചെലവായി.
ജല ജീവൻ മിഷന്റെ കുടിവെള്ള കണക്ഷനു പുറമേ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ കിണർ, മാലിന്യ സംസ്ക്കരണത്തിന് ആധുനിക ഉപാധികൾ, പൂട്ടുക്കട്ട പാകിയ നടപ്പാത തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

