
വൈദ്യുതി മുടക്കം ഇന്ന്
വൈത്തിരി ∙ ഇന്നു പകൽ 8–6: കണ്ണൻചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളംക്കൊല്ലി, ചുണ്ടേൽ, ചേലോട്, കണ്ണാടിച്ചോല, തളിമല, പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെന്റർ, തളിപ്പുഴ, ലക്കിടി, വെറ്ററിനറി കോളജ്, നവോദയ സ്കൂൾ, പിപി ഭാഗങ്ങളിൽ.
കെ-ടെറ്റ് സർട്ടിഫിക്കറ്റ്
കൽപറ്റ ∙ ജില്ലാ വിദ്യാഭ്യാസ ഓഫിസ് കെ-ടെറ്റ് പരീക്ഷ വിജയിച്ച് പരിശോധന പൂർത്തീകരിച്ച ഉദ്യോഗാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു. ഉദ്യോഗാർഥികൾ ഇന്നും നാളെയും ഹാൾ ടിക്കറ്റുമായി ജില്ലാ വിദ്യാഭ്യാസ ഓഫിസിലെത്തി സർട്ടിഫിക്കറ്റുകൾ കൈപ്പറ്റണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു.
04936 202264.
അധ്യാപക ഒഴിവ്
ബത്തേരി ∙ ഗവ. സർവജന വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം എച്ച്എസ്ടി സോഷ്യൽ സയൻസ്, എച്ച്എസ്ടി മലയാളം അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്.
കൂടിക്കാഴ്ച 25നു രാവിലെ 10ന്.
അരപ്പറ്റ ∙ സിഎംഎസ് ഹയർസെക്കൻഡറി സ്കൂളിൽ യുപിഎസ്ടി ഉറുദു പാർട് ടൈം അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 25ന് 10ന് കോഴിക്കോട് സിഎസ്ഐ കോർപറേറ്റ് മാനേജ്മെന്റ് ഓഫിസിൽ. 0495 2724799.
അപേക്ഷ ക്ഷണിച്ചു
കൽപറ്റ ∙ ജില്ലയിൽ എൽഎആർആർ ആക്ട് 2013 പ്രകാരം ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട
സാമൂഹികാഘാത പഠന റിപ്പോർട്ട് വിദഗ്ധ പരിശോധന നടത്തുന്ന സമിതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എംഎസ്ഡബ്ല്യു യോഗ്യതയുള്ളവർ, വിവിധ പുനരധിവാസ പദ്ധതികളിൽ പ്രവർത്തിച്ച് പരിചയമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം.
അപേക്ഷകൾ 31നകം നേരിട്ടോ, ഡപ്യൂട്ടി കലക്ടർ (എൽഎ), കലക്ടറേറ്റ്, വയനാട് പിൻ 673121 വിലാസത്തിൽ തപാൽ മുഖേനയോ ലഭിക്കണം. 04936 202251. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]