
വയനാട്ടിൽ ദേശീയ പാതയോരത്ത് ചട്ടിയിൽ 85 സെന്റിമീറ്റർ നീളമുള്ള കഞ്ചാവ് ചെടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മീനങ്ങാടി ∙ ദേശീയപാതയോരത്ത് ചട്ടിയിൽ കഞ്ചാവ് ചെടി കണ്ടെത്തി. കൊളഗപ്പാറ വയനാടിയ റിസോർട്ട് ഹോട്ടലിന്റെ ഷെഡിനോട് ചേർന്നുള്ള കാടുപിടിച്ച സ്ഥലത്ത് നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസഫ് സ്ക്വാഡും മീനങ്ങാടി പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. ചെടിക്ക് 85 സെന്റിമീറ്റർ നീളമുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് തുടരന്വേഷണം ആരംഭിച്ചു. എസ്ഐ പി.സി. റോയി, സിപിഒമാരായ ഷഹ്ഷാദ്, അൽത്താഫ് തുടങ്ങിയവർ നേതൃത്വം നൽകി.