
വയനാട് ജില്ലയിൽ ഇന്ന് (22-04-2025); അറിയാൻ, ഓർക്കാൻ
ലക്ഷ്മി നരസിംഹ ക്ഷേത്രോത്സവം 26 മുതൽ
ബത്തേരി∙ ലക്ഷ്മി നരസിംഹ ക്ഷേത്ര ഉത്സവം 26 മുതൽ മേയ് 3 വരെ ആഘോഷിക്കും. കട്ടയാട് മുണ്ടന്തറ കുളത്തിൽ നിന്ന് ആറാടൽ ചടങ്ങ് കഴിഞ്ഞ് എഴുന്നള്ളത്ത് ലക്ഷ്മി നരസിംഹ ക്ഷേത്രത്തിൽ എത്തിച്ചേരുന്നതോടു കൂടി ഉത്സവം സമാപിക്കും.
ഉത്സവഫണ്ട് ശേഖരണം ഡോ.ഡി.
മധുസൂദനനും ഡോ. ഓമന മധുസൂദനനും ചേർന്ന് നിർവഹിച്ചു.
ക്ഷേത്ര സമിതി പ്രസിഡന്റ് കെ.സുരേന്ദ്രൻ ഏറ്റുവാങ്ങി.
റോഡ് പ്രവൃത്തി പൂർത്തിയാക്കണം
തെക്കുംതറ ∙ എംപി ഫണ്ട് ഉപയോഗിച്ചു പുനരുദ്ധാരണം നടത്തുന്ന തെക്കുംതറ–ചൂര്യാറ്റ–വെങ്ങപ്പള്ളി റോഡ് പ്രവൃത്തി വേഗം പൂർത്തിയാക്കണമെന്ന് ചൈത്രം സ്വാശ്രയ സംഘം വാർഷിക യോഗം ആവശ്യപ്പെട്ടു. റോഡ് പ്രവൃത്തി ഇപ്പോൾ നിലച്ചിരിക്കുകയാണ്.
സി.ഉണ്ണിക്കൃഷ്ണൻ, പി.സനീഷ്, സി.ജോസ്, സി.കെ.ഹരീന്ദ്രനാഥ്, കെ.സുരേഷ്, ഇ.അബൂബക്കർ, കെ.വി.ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പി.പ്രദീപ്കുമാർ (പ്രസി), പി.സി.രവീന്ദ്രൻ (സെക്ര), പി.ശ്രീധരൻ (ട്രഷ).
എയർ റൈഫിൾ പരിശീലനം
ബത്തേരി∙ ജില്ലാ റൈഫിൾ അസോസിയേഷന്റെ നേതൃത്വത്തിൽ കൃഷ്ണമോഹൻ മെമ്മോറിയൽ ഷൂട്ടിങ് റേഞ്ചിൽ 26 മുതൽ മേയ് 2 വരെ സ്കൂൾ വിദ്യാർഥികൾക്കായി എയർ റൈഫിൾ പരിശീലനം നൽകുന്നു. 9961465197.
ഫുട്ബോൾ കോച്ചിങ് ക്യാംപ്
ബത്തേരി∙ അൽ ഇത്തിഹാദ് ഫുട്ബോൾ അക്കാദമിയുടെ സമ്മർ കോച്ചിങ് ക്യാംപുകൾ തുടങ്ങി. നഗരസഭാ സ്റ്റേഡിയത്തിലാണ് പരിശീലനം.
വിദേശികൾ അടക്കമുള്ള വിദഗ്ധ പരിശീലകരാണ് ക്യാംപുകൾക്ക് നേതൃത്വം നൽകുന്നതെന്ന് ഡയറക്ടർ ബിനു തോമസ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]