
അളവു തെറ്റാതെ ഒഴുകിയെത്തുന്ന വെള്ളം; നായർകവലയിലുണ്ട് അദ്ഭുത നീരുറവ
പാപ്ലശ്ശേരി∙ വലിയൊരു കുന്നിനടിയിലെ ചെറിയോരു പാറയിടുക്കിൽ നിന്ന് അളവു തെറ്റാതെ ഒഴുകിയെത്തുന്ന വെള്ളം പതിറ്റാണ്ടുകളായി പ്രദേശവാസികളുടെയും യാത്രക്കാരുടെയും ദാഹം തീർക്കുന്നു. പൂതാടി പഞ്ചായത്തിലെ വളാഞ്ചേരി നായർകവലയിലാണ് എത്ര എടുത്താലും വറ്റാത്തതുമായ ഈ അദ്ഭുത നീരുറവയുള്ളത്.
വേനൽ കനത്ത് സമീപത്തെ ജലാശയങ്ങൾ വറ്റിയാലും ഇരുളം – വളാഞ്ചേരി റോഡിനോട് ചേർന്നുള്ള വനത്തിലെ ഈ ഔഷധ ജല ഉറവയിൽ നിന്ന് വെള്ളം ഒഴുകിക്കൊണ്ടിരിക്കുമെന്ന് നാട്ടുകാർ പറയുന്നു. ഇതുകൊണ്ടു തന്നെ വനത്തിലെ പാറയിടുക്കിൽ നിന്നെത്തി പ്രദേശത്തുള്ളവരുടെ ദാഹമകറ്റുന്ന ഈ നീരുറവയെ നിധിയായാണ് നാട്ടുകാർ കാണുന്നത്.
പാറയിടുക്കിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ശേഖരിക്കാൻ മുൻപ് മുളപ്പാത്തിയായിരുന്നു ഉപയോഗിച്ചിരുന്നതെങ്കിൽ നീരുറവ ശേഖരിക്കുന്നവരുടെ എണ്ണം കൂടിയതോടെ നാട്ടുകാർ മാസങ്ങൾക്ക് മുൻപ് പിവിസി പൈപ്പ് സ്ഥാപിച്ചു. മഴക്കാലത്തും കടുത്ത വേനലിലും ഒരേ രീതിയിൽ ഒഴുകിയെത്തുന്ന വെള്ളം ശേഖരിക്കാൻ രാവിലെ കുടവും പാത്രങ്ങളുമായി വീട്ടമ്മമാരുടെ തിരക്കാണ്. ഒരാൾ ആവശ്യത്തിന് വെള്ളം ശേഖരിച്ച ശേഷം മാത്രമേ അടുത്ത ആൾ ഇവിടെ നിന്ന് കുടിനീർ ഉറപ്പിച്ചു മടങ്ങുകയുള്ളൂ.
കാടുണങ്ങി പച്ചപ്പ് അൽപം പോലും കാണാനില്ലെങ്കിലും ഈ ഹൃദയയുറവ സമ്പന്നമായി നിൽക്കും.ഈ ഉറവയിൽ നിന്നുള്ള വെള്ളം ചെറിയ ഒരു തോട്ടിലേക്ക് എത്തി ഒഴുകുന്നതിനാൽ വന്യമൃഗങ്ങളുടെയും ദാഹമകറ്റുന്നത് ഈ ഉറവയാണെന്ന് പറയാം. വേനൽ കനത്തതോടെ ഇവിടെ നിന്ന് ദൂരസ്ഥലങ്ങളിലേക്ക് വെള്ളം ടാങ്കുകളിലാക്കി കൊണ്ടുപോകാറുമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]