കൽപറ്റ ∙ വയനാട്ടിൽ രണ്ടിടങ്ങളിൽ നിന്നായി എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും പിടികൂടി. ശനിയാഴ്ച രാവിലെ മുത്തങ്ങയിൽ നടത്തിയ പരിശോധനയിൽ കർണാടകയിൽ നിന്ന് വന്ന ബസിലെ യാത്രക്കാരനിൽ നിന്ന് 35 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.
കൊല്ലം നല്ലിളം അഞ്ജനം വീട്ടിൽ അനു മാമച്ചനെ (29) അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽനിന്ന് എംഡിഎംഎ വാങ്ങി കേരളത്തിലേക്ക് വിൽപനയ്ക്കായി കൊണ്ടുവരുന്നതിനിടെയാണ് അറസ്റ്റിലായത്.
ശനിയാഴ്ച വൈകിട്ട് മീനങ്ങാടിയിൽ നടത്തിയ പരിശോധനയിൽ ലോറിയുടെ ടൂൾ ബോക്സിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയും പിടികൂടി.
17.98 ഗ്രാം എംഡിഎംഎയും 4.59 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി വയനാട് പള്ളിക്കുന്ന് ആനക്കുഴി വീട്ടിൽ ജോബിൻ ജോണി (24), കുറുമ്പാലക്കോട്ട കാക്കശ്ശേരി വീട്ടിൽ നിഖിൽ തോമസ് (24) എന്നിവരാണ് പിടിയിലായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

