ബത്തേരി ∙ വീട്ടുമുറ്റത്തെ കരമ്പിൻകൂട്ടം തുമ്പിക്കൈ കൊണ്ട് പറിച്ചെടുത്ത് കാട്ടുകൊമ്പൻ വീട്ടുമുറ്റത്തേക്കെത്തിയത് അനുനന്ദയും അഭിനവും ആര്യനന്ദയും നോക്കിനിൽക്കെ. ഇന്നലെ രാവിലെ ആറരയോടെയാണ് വാകേരി മൂടക്കൊല്ലി നെടിയാങ്കൽ ബിനുവിന്റെ വീട്ടുമുറ്റത്തേക്ക് കാട്ടു കൊമ്പൻ എത്തിയത്.
ബിനുവിന്റെ മകൾ ഒൻപതാം ക്ലാസുകാരി അനുനന്ദ കാട്ടുകൊമ്പനെ കൺമുന്നിൽ കണ്ടത് ഇങ്ങനെ ഓർക്കുന്നു.
‘‘രാവിലെ പല്ലു തേക്കുന്നതിനായി അമ്മയോടൊപ്പം അടുക്കള ഭാഗത്തു നിൽക്കുകയായിരുന്നു. അനുജൻ അഭിനവും അനുജത്തി ആര്യനന്ദയും അടുത്തുണ്ടായിരുന്നു.
അപ്പോഴാണ് എന്തോ വലിച്ചു പറിക്കുന്ന ശബ്ദം കേട്ടത്. വീട്ടുമുറ്റത്ത് തിണ്ടിനോടു ചേർന്ന് നട്ടുവളർത്തിയിരുന്ന കമ്പിൻകൂട്ടം തുമ്പിക്കയ്യിലും കൊമ്പിലുമായി എടുത്ത് മുറ്റത്തേക്ക് കയറി വരികയായിരുന്നു കാട്ടാന.
കാർ ഷെഡിനായി വലിച്ചു കെട്ടിയിരുന്ന ഷീറ്റിനടിയിലൂടെ വന്ന ആന മുറ്റത്തോടു ചേർന്നുള്ള റോഡിലൂടെ പിന്നീട് നടന്നു പോയി’’ ഒന്നര കൊമ്പുള്ള ആനയാണ് വന്നതെന്നും പേടിച്ചു പോയെന്നു അനു പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് കാട്ടുകൊമ്പൻ ആദ്യമെത്തിയതെന്ന് അനുനന്ദയുടെ അമ്മ സോനു പറയുന്നു. സമീപത്തെ പല കൃഷിയിടങ്ങളിലും നാശം വരുത്തിയ കാട്ടാന രാത്രി മുഴുവൻ പലരുടെയും കൃഷിയിടങ്ങളിലായിരുന്നു.
രാവിലെ വീണ്ടും കാട്ടാന വീട്ടുമുറ്റത്തേക്കെത്തുകയായിരുന്നു. കാട്ടാന വരുമ്പോൾ ബിനുവും വീട്ടിലുണ്ടായിരുന്നു.
കഴിഞ്ഞ ജൂലൈ 7ന് രാത്രി ഇവരുടെ വീട്ടുമുറ്റത്തെത്തിയ കാട്ടാന ഷെഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കുത്തിനശിപ്പിച്ചിരുന്നു.
വീട്ടുമുറ്റത്തോടു ചേർന്നാണ് ചെറിയ റോഡുമുള്ളത്. റോഡിലൂടെ നടന്നു വരുന്ന കാട്ടാനകൾ പലപ്പോഴും ഇവരുടെ വീട്ടുമുറ്റത്തേക്കും കയറും.
അന്ന് കാട്ടാന ഓട്ടോറിക്ഷ തകർത്തതിന്റെ ഭയം ഇപ്പോഴും കുട്ടികൾക്ക് മാറിയിട്ടില്ലെന്ന് ബിനുവും സോനുവും പറയുന്നു. കഴിഞ്ഞ ദിവസം രാത്രി മൂടക്കൊല്ലി ഭാഗത്ത് കാടിറങ്ങിയെത്തിയത് 2 കാട്ടാനകളാണ് പ്രദേശവാസികൾ പറഞ്ഞു.
പ്രദേശവാസികളായ ശശി, കരിയാട്ട് പ്രദീപ്, കുരിയൻകാട്ട് മോഹനൻ, നെടിയാങ്കൽ ബിനു കാവുംപുറത്ത് ബിനു തുടങ്ങി ഓട്ടോറെപ്പേരുടെ കൃഷിയിടങ്ങളിൽ വൻ നാശനഷ്ടം വരുത്തി.
വനാതിർത്തിയിലെ തൂക്കുവേലികൾ തകർത്താണ് കാട്ടാനകളെത്തുന്നതെനന്ന് പ്രദേശവാസി അജീഷ് പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

