നടവയൽ∙ പൂതാടി പഞ്ചായത്തിലെ നെയ്ക്കുപ്പയിൽ കാട്ടാനയുടെ വിളയാട്ടം തുടരുന്നു. കഴിഞ്ഞ രാത്രി പാതിരി സൗത്ത് സെക്ഷൻ വനത്തിലെ ചെഞ്ചടി വനമേഖലയിൽ നിന്നിറങ്ങിയ കാട്ടാന ജനവാസ മേഖലയിലെത്തി ഒട്ടേറെ കർഷകരുടെ കായ്ഫലമുള്ള വലിയ തെങ്ങുകൾ അടക്കമുള്ള കൃഷികൾ നശിപ്പിച്ചു.
കോടികൾ മുടക്കിയുള്ള ക്രാഷ് ഗാർഡ് വേലിയുടെ പണികൾ നിലച്ചതിനെത്തുടർന്ന് നാട്ടുകാരും വനം വകുപ്പും ചേർന്ന് വനാതിർത്തിയിൽ സ്ഥാപിച്ച തൂക്കുവേലിക്ക് മുകളിലേക്ക് മരം മറിച്ചിട്ട ശേഷമാണ് കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങി നാശമുണ്ടാക്കിയതെന്ന് കർഷകർ പറയുന്നു.
നെയ്ക്കുപ്പ എകെജിയിൽ ഇറങ്ങിയ കാട്ടാന ചെഞ്ചടി ബിനോയിയുടെ വീടിനു സമീപം നിന്ന വലിയ തെങ്ങ് കുത്തി മറിച്ചിട്ടതിനെത്തുടർന്നു സമീപത്തുള്ള വലിയ കാപ്പികളും തെങ്ങ് വീണു നശിച്ചു. കൂടാതെ പ്രദേശത്തെ ഒരു ചെറിയ കടയ്ക്കു സമീപം എത്തിയ ആന സ്ഥാപനത്തോട് ചേർന്നു നിന്ന വാഴകളും നശിപ്പിച്ചു. കഴിഞ്ഞ 4 ആഴ്ചയായി ഇടയ്ക്കിടയ്ക്ക് ഇറങ്ങുന്ന ഒറ്റയാൻ പ്രദേശത്ത് വൻ കൃഷി നാശമാണ് വരുത്തുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

