ബത്തേരി ∙ സഞ്ചാരികൾക്കായി വനംവകുപ്പ് മുത്തങ്ങയ്ക്കടുത്ത് ദേശീയപാതയോരത്ത് തുടങ്ങിയ കാടോരം വിശ്രമ കേന്ദ്രം വീണ്ടും തുറന്നു. രണ്ടു വർഷം മുൻപു തുടങ്ങി ഒരു വർഷം മുൻപു അടച്ച കേന്ദ്രമാണ് വീണ്ടും തുറന്നു പ്രവർത്തനം തുടങ്ങിയത്.
വയനാട് വന്യജീവി സങ്കേതത്തിൽ ദേശീയപാത 766 ലൂടെ വാഹനങ്ങളിലെത്തുന്ന സഞ്ചാരികൾക്കു വിശ്രമിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമായി 2023 മേയിലാണ് കാടോരം ആദ്യം പ്രവർത്തനം തുടങ്ങിയത്.
എന്നാൽ ഒരു വർഷം മുൻപ് കൃത്യമായ പരിചരണമില്ലാതെയും ഡ്യൂട്ടിക്ക് ആളില്ലാതെയും പ്രവർത്തനം നിലച്ചു. കാടോരം വിശ്രമ കേന്ദ്രം ഉപയോഗിക്കുന്ന ആളൊന്നിന് 10 രൂപ എന്ന നിരക്കിലും കാറിന് 50, ബസിന് 100, ബൈക്കിന് 20 എന്നിങ്ങനെയുമാണ് പ്രവേശന ഫീസ്, മുത്തങ്ങ, പൊൻകുഴി എന്നിവിടങ്ങളിലെത്തുന്ന സഞ്ചാരികൾക്കും മൈസൂരു, ബെംഗളൂരു, ഗുണ്ടൽപേട്ട് എന്നിവിടങ്ങളിലേക്കു പോകുന്നവർക്കും ഇടത്താവളമായി ഉപയോഗിക്കാവുന്ന സ്ഥലമാണ് കാടോരം.
പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനൊപ്പം സൗജന്യ വൈഫൈ സൗകര്യവും ഉണ്ട്. വയനാട് വന്യജീവി സങ്കേതം എസിഎഫ് എം.
ജോഷിൽ ഉദ്ഘാടനം ചെയ്തു. അസി.
വൈൽഡ് ലൈഫ് വാർഡൻമാരായ ടി. നസ്ന, സഞ്ജയ്കുമാർ, ഡപ്യൂട്ടി റേഞ്ച് ഓഫിസർ പ്രദീപ്കുമാർ, ഫോറസ്റ്റർ എ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]