ഗൂഡല്ലൂർ ∙ ഓവാലിയിൽ മനുഷ്യരെ ആക്രമിക്കുന്ന ബാലകൃഷ്ണൻ എന്ന് അറിയപ്പെടുന്ന കാട്ടാനയെ പിടികൂടുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. മയക്കുവെടി വച്ച് തളയ്ക്കുന്ന ആനയെ താൽക്കാലികമായി പാർപ്പിക്കുന്നതിനുള്ള ആനക്കൊട്ടിലിന്റെ നിർമാണം നടന്നു വരികയാണ്.
മുതുമല കടുവ സങ്കേതത്തിലെ അഭയാരണ്യം ആനപ്പന്തിയിലാണ് തേക്ക് മരം ഉപയോഗിച്ചാണ് ആനക്കൊട്ടിൽ നിർമിക്കുന്നത്. നിർമാണം പൂർത്തിയായാൽ ബാലകൃഷ്ണനെ തളയ്ക്കാനുള്ള ഓപ്പറേഷൻ ആരംഭിക്കും.
നാളെയോടെ ആനക്കൊട്ടിൽ നിർമാണം പൂർത്തിയാകുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
പിടികൂടുന്ന കാട്ടാനയെ ആനക്കൊട്ടിലിൽ രണ്ടാഴ്ച പാർപ്പിച്ചതിന് ശേഷമായിരിക്കും റേഡിയോ കോളർ ഘടിപ്പിച്ച് ഉൾ വനത്തിൽ വിടുക. ഈ കാലയളവിൽ ആനയെ പരിശോധിക്കാനും മരുന്നു നൽകാനും കഴിയും. ബാലകൃഷ്ണൻ ഇപ്പോൾ എല്ലമല ഭാഗത്താണ് ഉള്ളത്.
ആനയെ നിരീക്ഷിക്കുന്നതിനായി ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. മുതുമല കടുവ സങ്കേതത്തിലെ തെപ്പക്കാട് ആനപ്പന്തിയിൽ നിന്നുള്ള 4 താപ്പാനകളും ആനയെ മയക്കു വെടി വച്ച് തളയ്ക്കുന്നതിനുള്ള സ്പെഷൽ ടീമംഗങ്ങളും അടക്കം 60 പേരാണ് ഇവിടെ എത്തിയിരിക്കുന്നത്.
ഓവാലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി 12 പേരെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയാണിത്.
കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ നാട്ടിലിറങ്ങിയ കാട്ടാനയെ തളയ്ക്കുന്നതിനായി നടത്തിയ ശ്രമത്തിനിടയിൽ വനം വകുപ്പ് ഡോക്ടർക്ക് കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു. ഈ അപകടത്തെ തുടർന്ന് ജീവനക്കാരുടെ സുരക്ഷാ മുൻ കരുതലുകൾ പൂർണമായും നടത്തിയതിന് ശേഷമായിരിക്കും ആനയെ തളയ്ക്കുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]