എംജെഎസ്എസ്എ ഭദ്രാസന കലോത്സവം ഇന്ന്
മീനങ്ങാടി ∙ യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ മലബാർ ഭദ്രാസന കലോത്സവം ഇന്ന് മീനങ്ങാടി ജെക്സ് ക്യാംപസിൽ നടക്കുമെന്ന് വൈസ് പ്രസിഡന്റ് ഫാ. ബേബി പൗലോസ് ഓലിക്കൽ, ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി എന്നിവർ അറിയിച്ചു. സൺഡേ സ്കൂൾ അസോസിയേഷൻ കേന്ദ്ര സെക്രട്ടറി ടി.വി.സജീഷ് ഉദ്ഘാടനം ചെയ്യും.
മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
101 അംഗ കമ്മിറ്റി രൂപീകരിച്ചു.
സിബിഎസ്ഇ കലോത്സവം: രണ്ടാംഘട്ടം 23 മുതൽ
കൽപറ്റ ∙ സിബിഎസ്ഇ ജില്ലാ കലോത്സവത്തിന്റെ 2–ാം ഘട്ട മത്സരങ്ങൾ 23, 24 തീയതികളിലായി കൽപറ്റ ഡി പോൾ പബ്ലിക് സ്കൂളിൽ നടക്കും.
23ന് രാവിലെ 9.30ന് ടി.സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് വയനാട് സഹോദയ പ്രസിഡന്റ് സീറ്റ ജോസ്, സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ ഫാറൂഖി എന്നിവർ അറിയിച്ചു. ജില്ലയിലെ 27 സിബിഎസ്ഇ സ്കൂളുകളിൽ നിന്നുള്ള 1,688 കുട്ടികൾ കലോത്സവത്തിൽ പങ്കെടുക്കും.
4 വിഭാഗങ്ങളിലായി 60 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. ഇതിനായി 6 വേദികൾ സജ്ജീകരിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു.
ഓർമപ്പെരുന്നാൾ 28 മുതൽ
അമ്പലവയൽ ∙ ചീങ്ങേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ എൽദോ മാർ ബസേലിയോസ് ബാവയുടെ ഓർമപ്പെരുന്നാൾ 28 മുതൽ ഒക്ടോബർ രണ്ട് വരെ നടക്കും.
പെരുന്നാളിന്റെ പന്തൽ കാൽനാട്ടൽ ഇന്ന് വൈകിട്ട് 4 ന് കാരംകൊല്ലിയിൽ ബസേലിയോസ് ബാവയുടെ കുരിശടിയിൽ നിന്ന് വാഹനങ്ങളുടെ അകമ്പടിയോടുകൂടി കുമ്പളേരി, താഴത്തുവയൽ, ചീരാൻകുന്ന്, കാരച്ചാൽ എന്നിവിടങ്ങളിൽ പ്രയാണം നടത്തി പള്ളിയിൽ എത്തും. തുടർന്ന് 50 പേർ ചേർന്ന് അവതരിപ്പിക്കുന്ന മാർഗംകളി നടക്കും.
എൽദോ, ബേസിൽ പേരുള്ളവരുടെ സംഗമം നടക്കും. ഫാ.
ബിബിൻ കുരുമോളോത്ത്, വികാരി ഫാ. എൽദോ മനയത്ത്, ട്രസ്റ്റി പീറ്റർ തണേലിമാലിൽ, സെക്രട്ടറി ബേസിൽ കണ്ണന്താഴത്ത്, പെരുന്നാൾ ജനറൽ കൺവീനർ സജീ വർഗീസ് വടക്കൻ എന്നിവർ നേതൃത്വം നൽകും.
ത്വയ്ബ കോൺഫറൻസ് നാളെ
കൽപറ്റ ∙ സുന്നി മഹല്ല് ഫെഡറേഷൻ ‘തിരുവസന്തം 15 നൂറ്റാണ്ട്’ എന്ന പ്രമേയത്തിൽ കഴിഞ്ഞ 3 മാസമായി ആചരിക്കുന്ന റബീഅ് ക്യാംപെയ്നിന്റെ ജില്ലാതല സമാപനമായ ത്വയ്ബ കോൺഫറൻസ് നാളെ കൽപറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കും.
രാവിലെ 9.30ന് മഹല്ല് പ്രതിനിധികൾക്കുള്ള റജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം വി.മൂസക്കോയ മുസല്യാർ പതാക ഉയർത്തും.
9.50ന് മൗലീദ് മജ്ലിസ് ആരംഭിക്കും. 10.30ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് മുജീബ് തങ്ങൾ കൽപറ്റ, ജനറൽ സെക്രട്ടറി പി.സി.ഇബ്രാഹിം ഹാജി എന്നിവർ അറിയിച്ചു.
ജില്ലയിലെ 250 മഹല്ലുകളിൽ നിന്നായി ഖത്തീബുമാർ അടക്കം 7 പേർ വീതം പ്രതിനിധികളായി കോൺഫറൻസിൽ പങ്കെടുക്കും. വിവിധ വിഷയങ്ങളിൽ ഡോ.ബഹാവുദ്ദീൻ മുഹമ്മദ് നദ്വി, അബ്ദുൽ സലാം ഫൈസി ഒളവട്ടൂർ, ഓണംപിള്ളി മുഹമ്മദ് ഫൈസി, ബഷീർ കല്ലേപ്പാടം എന്നിവർ വിഷയാവതരണം നടത്തും.
സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി.ഹംസ മുസല്യാർ മുഖ്യപ്രഭാഷണം നടത്തും. സുന്നി മഹല്ല് ഫെഡറേഷന്റെ പുതിയ പദ്ധതികൾ വർക്കിങ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ വിശദീകരിക്കും.
സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന സാരഥികൾക്കുള്ള ആദരവും സമസ്ത നൂറാം വാർഷിക സമ്മേളനത്തിന്റെ ജില്ലാതല പ്രചാരണവും ഇതോടനുബന്ധിച്ച് നടക്കുമെന്നും ഇവർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]