
കൽപറ്റ ∙ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി കോൺഗ്രസ് ഗൃഹസന്ദർശന പരിപാടി 29 മുതൽ 31 വരെ നടത്തുമെന്നു ജില്ലാ ജനറൽബോഡി യോഗം അറിയിച്ചു. നേതാക്കളും പ്രവർത്തകരും പരിപാടിയുടെ ഭാഗമാകും.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന വോട്ടു ചോരി പ്രചാരണ ക്യാംപെയ്നിനു യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സിപിഎമ്മിലെ കത്ത് വിവാദത്തിൽ മുഖ്യമന്ത്രിയും നേതാക്കന്മാരും മറുപടി പറയാനില്ലാതെ ശരശയ്യയിലാണ്.
സംസ്ഥാനത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും വരാൻ പോകുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു.
കെപിസിസി വർക്കിങ് പ്രസിഡന്റ് എ.പി.അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ അധ്യക്ഷത വഹിച്ചു.
എംഎൽഎമാരായ ടി.സിദ്ദീഖ്, ഐ.സി.ബാലകൃഷ്ണൻ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പി.കെ.ജയലക്ഷ്മി, യുഡിഎഫ് കൺവീനർ പി.ടി.ഗോപാലക്കുറുപ്പ്, കെ.എൽ.പൗലോസ്, സി.പി.വർഗീസ്, കെ.കെ. വിശ്വനാഥൻ, പി.പി.ആലി, കെ.വി.പോക്കർഹാജി, ഒ.വി.അപ്പച്ചൻ, ടി.ജെ.
ഐസക്, എം.ജി.ബിജു, കെ.ശോഭനാകുമാരി, ജിനി തോമസ്, ബിനു തോമസ്, നിസി അഹമ്മദ്, പി.ഡി.സജി, കെ.ഇ.വിനയൻ, സംഷാദ് മരക്കാർ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]