
മലങ്കര∙ കഴുക്കലോടി പാലത്തോടു ചേർന്നുള്ള തടയണയ്ക്കു സമീപം മണ്ണിടിച്ചിൽ തുടരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് പുഴയുടെ പുറമ്പോക്കിലെ വൻമരങ്ങൾ കടപുഴകി വീണതിനൊപ്പം സ്വകാര്യ വ്യക്തിയുടെ കൃഷിയിടം മീറ്ററുകളോളം ദൂരത്തിൽ ഇടിഞ്ഞു നശിച്ചു.
കൂടാതെ മണ്ണ് കൂടുതലായി ഇടിഞ്ഞതോടെ പാലത്തിന്റെ സംരക്ഷണഭിത്തിയും തകരുമെന്ന അവസ്ഥയിലാണ്. ആദ്യ മഴയിലുണ്ടായ വെള്ളപ്പൊക്കത്തിന് ശേഷം വെള്ളം ഇറങ്ങിയതോടെയാണ് മണ്ണിടിച്ചിൽ ആരംഭിച്ചത്. ദിവസം കഴിയുന്തോറും ഇടിച്ചിലിന്റെ വ്യാപ്തി കൂടിവരികയാണ്.
അശാസ്ത്രീയമായ നിർമാണം മൂലം വർഷങ്ങൾക്ക് മുൻപ് തന്നെ തടയണയുടെ ഒരു ഭാഗത്തെ സംരക്ഷണഭിത്തി തകർന്ന് പുഴ ഗതിമാറി ഒഴുകിയിരുന്നു. ഈ ഭാഗത്തു തന്നെയാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]