
സീറ്റ് ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം
മാനന്തവാടി ∙ ഗവ. മോഡൽ ഡിഗ്രി കോളജ് റൂസയിലെ ബികോം വിത് അക്കൗണ്ടിങ്, ബിഎ മലയാളം, ബിഎ ഇംഗ്ലിഷ് ഭാഷയും സാഹിത്യവും, ബിഎസ്സി ജിയോ ഇൻഫർമാറ്റിക്സ് ആൻഡ് റിമോട്ട് സെൻസിങ്, ബിഎസ്സി സൈക്കോളജി ആൻഡ് ന്യൂറോ സയൻസ് എന്നീ 4 വർഷ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 21 വരെ കണ്ണൂർ യൂണിവേഴ്സിറ്റി വെബ് സൈറ്റിൽ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്.വിവിധ കാരണങ്ങളാൽ അലോട്മെന്റിൽ നിന്ന് പുറത്തായവർ, നിലവിൽ പ്രവേശനം ലഭിച്ചവർ, പ്രവേശനം ലഭിക്കാത്തവർ ഇവർക്കെല്ലാം അപേക്ഷിക്കാം. അഡ്മിഷൻ ലഭിക്കുന്നവർ 22,23 തീയതികളിൽ ഹാജരാകേണ്ടതാണ്.
ഫോൺ–9496704769.
അനുമോദിച്ചു
കുട്ടമംഗലം ∙ പഴശ്ശി ട്രൈബൽ ലൈബ്രറിയുടെ നേതൃത്വത്തിൽ, ഗ്രന്ഥശാലാ പരിധിയിലെ എസ്എസ്എൽസി, പ്ലസ്ടു വിജയികളെയും ജില്ലാ സബ്ജൂനിയർ ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മിദ്ലാജ്നെയും അനുമോദിച്ചു.
മുട്ടിൽ പഞ്ചായത്ത് അംഗം ആയിഷ കാര്യങ്ങൽ ഉദ്ഘാടനം ചെയ്തു. സതീഷ്കുമാർ അധ്യക്ഷത വഹിച്ചു. ഫർഹാന പാറു ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.
വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം.സുമേഷ്, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എ.കെ.മത്തായി, അസീസ്, അബ്ദു, അഷ്കർ, ഷമീമ, കെ.ബിജു എന്നിവർ പ്രസംഗിച്ചു.
മെഡിക്കൽ ഓഫിസർ
കൽപറ്റ ∙ ആരോഗ്യ വകുപ്പിനു കീഴിലെ വിവിധ സ്ഥാപനങ്ങളിൽ മെഡിക്കൽ ഓഫിസർ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച നാളെ രാവിലെ 10നു മാനന്തവാടി ജില്ലാ മെഡിക്കൽ ഓഫിസിൽ. 04935 240390. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]