
വയനാട് ജില്ലയിൽ ഇന്ന് (21-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗോത്ര ബന്ധു:മെന്റർ ടീച്ചർ
കൽപറ്റ ∙ പ്രൈമറി ക്ലാസുകളിലെ പിന്നാക്ക പട്ടികവർഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ ഗോത്ര ബന്ധു പദ്ധതിയിൽ മെന്റർ ടീച്ചർ നിയമനം നടത്തുന്നു. വിദ്യാർഥികളുടെ ഭാഷാ പ്രശ്നം പരിഹരിക്കൽ, വിദ്യാഭ്യാസ ഉന്നമനം എന്നിവ ലക്ഷ്യമാക്കി സർക്കാർ/എയ്ഡഡ് പ്രൈമറി സ്കൂളുകളിലെ ഒഴിവുകളിലേക്കാണു നിയമനം. ടിടിസി/ഡിഎഡ് യോഗ്യതയുള്ള, 2025 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും, 40 വയസ്സ് കവിയാത്തവരുമായ പട്ടികവർഗ വിഭാഗക്കാർക്ക് അപേക്ഷിക്കാം. 26 ന് അകം അപേക്ഷ നൽകണം. 04936 202232.
മെഡിക്കൽ ഓഫിസർ
വൈത്തിരി ∙ താലൂക്ക് ആശുപത്രിയിൽ താൽക്കാലിക മെഡിക്കൽ ഓഫിസർ, നഴ്സിങ് ഓഫിസർ, സെക്യൂരിറ്റി കം മൾട്ടി പർപ്പസ് വർക്കർ (പുരുഷൻ) നിയമനത്തിനു കൂടിക്കാഴ്ച 25നു രാവിലെ 11ന്. 04936 256229.
അപേക്ഷ ക്ഷണിച്ചു
കൽപറ്റ ∙ ജില്ലയിൽ എൽഎആർആർ ആക്ട് 2013 പ്രകാരമുള്ള ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി നടത്തുന്ന സാമൂഹികാഘാത പഠന റിപ്പോർട്ടിനെ കുറിച്ച് പരിശോധന നടത്തുന്ന പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. എംഎസ്ഡബ്ല്യുയിൽ ഡോക്ടറേറ്റ് ഉള്ളവർക്കും പുനരധിവാസ പദ്ധതികളിൽ പ്രവർത്തിച്ചു പരിചയമുള്ളവർക്കും അപേക്ഷിക്കാം. 25 ന് അകം അപേക്ഷിക്കണം. 04936 202251.
സ്പോട്ട് പ്രവേശനം
കൽപറ്റ ∙ സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ കരണിയിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തിൽ ജെഡിസി ബാച്ചിലെ ഏതാനും സീറ്റുകളിലേക്ക് 25നു രാവിലെ 10നു സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ജനറൽ, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലാണു സീറ്റുകൾ. 9744737513.
അധ്യാപക നിയമനം
മീനങ്ങാടി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹിസ്റ്ററി ജൂനിയർ അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 23ന് ഉച്ചയ്ക്കു ശേഷം 2ന്.
തോൽപെട്ടി ∙ ഗവ. ഹൈസ്കൂളിൽ ഗണിതം അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 23നു രാവിലെ 11ന്. 9946598351.
തരിയോട് ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 23നു രാവിലെ 10.30ന്.
മുണ്ടേരി ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ് സോഷ്യൽ സയൻസ് അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 23നു രാവിലെ 10.30ന്. 04936 204082.