കൽപറ്റ ∙ ചെങ്ങനാറ വീട്ടിലെ സഹോദരങ്ങളായ സി.എൻ.സുധാകരനും സി.എൻ. സത്യനും കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ പൂർത്തിയാകുന്ന ടൗൺഷിപ്പിൽ അടുത്തടുത്ത വീടുകളിൽ താമസിക്കും.
ടൗൺഷിപ്പിലെ ഒന്നാം സോണിൽ 20, 21 നമ്പർ വീടുകളാണ് ഇവർക്ക് നറുക്കെടുപ്പിൽ ലഭിച്ചത്. വാടക വീട്ടിൽ നിന്നും നറുക്കെടുപ്പിനായി ഇറങ്ങിയപ്പോൾ അടുത്തടുത്ത വീടുകൾ കിട്ടണമെന്ന് ആഗ്രഹമുണ്ടായിരുന്നു, അത് സംഭവിച്ചതിന്റെ സന്തോഷത്തിലാണ് സുധാകരനും സത്യനും.
ഒരു പ്രദേശത്ത് ഒരുമിച്ച് ജീവിച്ചവർ മാതൃകാ ടൗൺഷിപ്പിൽ വീണ്ടും ഒന്നായി ജീവിക്കാൻ പോകുന്നെന്ന സന്തോഷത്തിലാണെന്നും ഇവർ കൂട്ടിച്ചേർത്തു. ∙ വത്സലയ്ക്ക് ആനന്ദക്കണ്ണീർ
ടൗൺഷിപ്പിലെ ഒന്നാം സോണിൽ 76 നമ്പർ വീട് ലഭിച്ച ലെനിൻ നിവാസിൽ വത്സല നറുക്കെടുപ്പിൽ പങ്കെടുത്തപ്പോൾ ദുരന്ത ഓർമകളുടെ കുത്തൊഴുക്കിൽ കണ്ണീരോടെയാണ് പങ്കെടുത്തത്.
ദുരന്തത്തിൽ ഭർത്താവും മകനും നഷ്ടപ്പെട്ട സങ്കടവും മനസിലൊതുക്കിയാണ് അവർ മകളോടൊപ്പം നറുക്കെടുപ്പിനെത്തിയത്.
ചൂരൽമല എസ്റ്റേറ്റ് ഫാക്ടറിയിലെ ജീവനക്കാരിയായിരുന്നു വത്സല. എല്ലാം നഷ്ടപ്പെട്ട
പലരും പുറത്തുണ്ട്. അവർക്കുള്ള വീടുകളും വേഗത്തിൽ പൂർത്തിയാക്കാൻ കഴിയട്ടെയെന്നും അവർ പറഞ്ഞു.
∙ അവന്തികയ്ക്കും ടൗൺഷിപ്പിൽ വീട്
ദുരന്തത്തിൽ മാതാപിതാക്കളും സഹോദരങ്ങളും നഷ്ടപ്പെട്ട
അവന്തിക പ്രശോഭിന് ടൗൺഷിപ്പിലെ ഒന്നാം സോണിൽ 22-ാം നമ്പർ വീട് ലഭിച്ചു. അച്ചച്ഛൻ കറുപ്പയ്യനും അച്ഛമ്മ ജ്യോതിമണിയ്ക്കും ഒപ്പമാണ് അവന്തിക നറുക്കെടുപ്പിന് എത്തിയത്.
പരിയാരം സ്കൂളിലെ നാലാം ക്ലാസുകാരിയാണ് അവന്തിക. നറുക്കെടുത്ത ശേഷം ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീയെ കണ്ട
അവന്തികയോട് മിടുക്കിയായി പഠിക്കണമെന്ന് കലക്ടർ പറഞ്ഞപ്പോൾ നന്നായി പഠിക്കുമെന്ന് പറഞ്ഞാണ് മടങ്ങിയത്. അവന്തിക പഠനത്തിൽ മിടുക്കിയാണെന്നും നർത്തകി കൂടിയാണ് അവന്തികയെന്നും കറുപ്പയ്യ പറഞ്ഞു.
∙ വീടിനൊപ്പം ധനസഹായം ആശ്വാസമെന്ന് തംലിക്ക്
ടൗൺഷിപ്പിൽ വീടും മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ സംരംഭങ്ങൾ നഷ്ടമായവർക്ക് ധനസഹായം വേഗത്തിൽ നൽകുമെന്ന സർക്കാരിന്റെ പ്രഖ്യാപനം ഇരട്ടി മധുരമാണെന്നും ചൂരൽമല സ്വദേശി തംലിക്ക്.
സംരംഭങ്ങൾ നഷ്ടപ്പെട്ടവർക്ക് വേഗത്തിൽ ധനസഹായം നൽകുമെന്ന് അറിയിച്ചത് ഏറെ ആശ്വാസകരമാണ്. ചൂരൽമല ടൗണിൽ 1996 മുതൽ കേബിൾ ടി.വി ഓപ്പറേറ്ററായി സംരംഭം നടത്തിയിരുന്ന വ്യക്തിയാണ് ഞാൻ.
1200 ലധികം കണക്ഷനുകളാണ് മേഖലയിലുള്ളത്. 18 വയസ്സിൽ തുടങ്ങിയ സംരംഭം മികച്ച രീതിയിൽ നടക്കുമ്പോഴാണ് അപ്രതീക്ഷിത ദുരന്തത്തിൽ എല്ലാം നഷ്ടമായത്.
ദുരന്തബാധിതർക്കായി സർക്കാർ അനുവദിച്ച എല്ലാ സഹായങ്ങളും കൃത്യമായി ലഭിച്ചിട്ടുണ്ട്.
ദുരന്തത്തിൽ വീട് പൂർണമായി നഷ്ടപ്പെട്ടവരെ ഉൾപ്പെടുത്തിയ ആദ്യഘട്ട പട്ടികയിൽ ഉൾപ്പെട്ട
178 പേരിൽ ഒരാളാണ് ഞാൻ, എനിക്ക് നറുക്കെടുപ്പിലൂടെ വീട് ലഭിച്ചു. ടൗൺഷിപ്പിലെ ഒന്നാം സോണിലെ ഡി ക്ലസ്റ്ററിൽ ഉൾപ്പെട്ട
46 നമ്പർ വീടാണ് ലഭിച്ചത്. വീടിനോട് ചേർന്ന് ഏഴ് സെന്റ്് ഭൂമിക്ക് പട്ടയം അനുവദിച്ച ഉത്തരവ് കൈപ്പറ്റിയതായും തംലിക്ക് പറഞ്ഞു.
ടൗൺഷിപ്പിൽ വീട് ലഭിച്ചതിൽ സന്തോഷമെന്ന് പി.
അഷറഫ്
ലോകത്തിന് മാതൃകയായ വയനാട് ടൗൺഷിപ്പിൽ വീട് അനുവദിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ചൂരൽമല പഞ്ചിലി വീട്ടിലെ പി അഷറഫ്. ദുരന്ത നാൾവഴികൾ ഓർത്തെടുക്കാൻ കഴിയില്ല, സമ്മിശ്ര വികാരങ്ങളിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത്.
അതി ഭീകര ദുരന്തത്തിൽ ജീവൻ ബാക്കി ലഭിക്കുമെന്ന് ഓർത്തതു പോലുമില്ല. സമ്പാദിച്ചതെല്ലാം ഒറ്റരാത്രികൊണ്ട് നഷ്ടമായി.
മൂന്നു മക്കളും ഭാര്യയും അടങ്ങുന്നതാണ് അഷറഫിന്റെ കുടുംബം. ചൂരൽമലയിൽ ‘ഫെയ്മസ് സ്റ്റോർ’ എന്ന പേരിൽ സ്വന്തമായി കടയുണ്ടായിരുന്നു.
ദുരന്തത്തിൽ കടയും കെട്ടിടവും തകർന്നു. ദുരന്തത്തിൽ നാശനഷ്ടം സംഭവിച്ച കട
ഉടമകൾക്ക് സർക്കാർ ആനുകൂല്യം നൽകുമെന്നതിൽ സന്തോഷം ഇരട്ടിയാണെന്നും അഷറഫ് വ്യക്തമാക്കി. നറുക്കെടുപ്പിൽ ഒന്നാമത്തെ ഗുണഭോക്താവായാണ് അഷറഫ് നറുക്കെടുത്തത് സോൺ ഒന്നിൽ ഉൾപ്പെട്ട
104 നമ്പർ വീട് അഷ്റഫ് നറുക്കിട്ടെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

