ഗൂഡല്ലൂർ∙കൂനൂർ ഭാഗത്ത് പുലി ശല്യം രൂക്ഷമായി. വീടുകളിൽ വളർത്തുന്ന നായ്ക്കളെ വേട്ടയാടുന്ന പുലി നാട്ടുകാരെ ഭീതിയിലാഴ്ത്തി.
കൂനൂർ നഗരത്തിലാണ് പുലി ശല്യം രൂക്ഷമായിരിക്കുന്നത്. ഒട്ടേറെ വീടുകളിൽ വളർത്തുന്ന നായ്ക്കളെ ഇതിനോടകം പുലി വേട്ടയാടി. വളർത്തു നായ്ക്കളെ പുലി പിടികൂടുന്ന സിസിടിവി ദ്യശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വനത്തിന് പുറത്തെത്തുന്ന പുലികൾ തിരികെ വനത്തിലേക്ക് കടക്കാതെ ജനവാസ മേഖലയിലെ തോട്ടങ്ങളിലാണ് പകൽ കഴിയുന്നത്.
രാത്രിയായാൽ വീടുകളുടെ ഗേറ്റ് ചാടിക്കടന്നും ബാൽക്കണിയിൽ കയറിയുമാണ് പുലി നായ്ക്കളെ പിടികൂടുന്നത്. ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

