മാനന്തവാടി ∙ എടവക രണ്ടേനാലിലെ ദീപ്തിഗിരി സെന്റ് തോമസ് പള്ളി വെഞ്ചരിപ്പ് മത സൗഹാർദത്തിന് മാതൃകയായി. ദേവാലയത്തിന് രണ്ടേനാൽ കരിമ്പിൻചാൽ വടക്കത്തി വാഴയിൽ ഭഗവതി ക്ഷേത്രം ഭാരവാഹികൾ ഒരുമിച്ചെത്തി ഉപഹാരം സമ്മാനിച്ചു. മാനന്തവാടി രൂപത അധ്യക്ഷൻ മാർ ജോസ് പൊരുന്നേടം ഉപഹാരം ഏറ്റുവാങ്ങി.
ക്ഷേത്രയോഗം പ്രസിഡന്റ് ഗംഗാധരൻ, മാതൃസമിതി പ്രസിഡന്റ് സതി ദേവി, ഭാരവാഹികളായ ശശിധരൻ, ഉഷ, സദാനന്ദൻ, വിനീത്, രവിത,വിനീതൻ എന്നിവരുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിൽ നിന്നുള്ളവർ എത്തിയത്. ചുണ്ടമുക്ക് രണ്ടേനാൽ മഹല്ല് കമ്മിറ്റി ഭാരവാഹികളും പള്ളിയിൽ സമ്മാനങ്ങളുമായി എത്തി.
മഹല്ല് ഖത്തീബ് ആഷിഖ് ബാഫി, പ്രസിഡന്റ് കെ.ടി.സുബൈർ, സെക്രട്ടറി പി.സി.സാബിത് എന്നിവരുടെ നേതൃത്വത്തിലാണ് മഹല്ല് പ്രതിനിധികൾ എത്തിയത്. മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരമംഗലം, വികാരി ഫാ.
ചാണ്ടി പുനക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ മഹല്ല് ഭാരവാഹികളെ സ്വീകരിച്ചു. വിവിധ മതവിഭാഗങ്ങൾ ഒരുമയോടെ കഴിയുന്ന എടവക പഞ്ചായത്തിന്റെ മത സൗഹാർദത്തിന്റെ പ്രതീകമായി വെഞ്ചരിപ്പും തിരുനാൾ കർമങ്ങളും മാറി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

