ബത്തേരി∙ ടൈറ്റാനിക് സംവിധായകൻ ജെയിംസ് കാമറൂണിന്റെ അവതാർ 3 ഫയർ ആൻഡ് ആഷിൽ സ്പൈഡർ എന്ന കഥാപാത്രത്തിന് ശബ്ദം നൽകി ബത്തേരി മറ്റമന വീട്ടിൽ ഡോ. അശ്വിൻ പോൾ.
അവതാർ 2 ലും ഇദ്ദേഹം തന്നെയാണ് സ്പൈഡർ എന്ന കഥാപാത്രത്തിന് മലയാളം ഡബ്ബിങ് നൽകിയത്. ഓഡിഷനിൽ പങ്കെടുത്തവരെയെല്ലാം പിന്തള്ളിയാണ് ലോകസിനിമയുടെ മലയാളം പതിപ്പിന്റെ ഭാഗമാകാൻ അശ്വിന് കഴിഞ്ഞത്.ഒട്ടേറെ ഹ്രസ്വ ചിത്രങ്ങളും അശ്വൻ സംവിധാനം ചെയ്തിട്ടുണ്ട്.
എറണാകുളം വെൽ കെയർ ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗത്തിലാണ് അശ്വിന് ജോലി.അശ്വിൻ സംവിധാനം ചെയ്ത ടൈംലെസ് എന്ന ഹ്രസ്വചിത്രം ഫിലിം ഫെസ്റ്റിവലുകളിൽ പുരസ്കാരങ്ങൾ നേടിയിരുന്നു. റിട്ട.
പ്രധാനാധ്യാപകൻ എം.എ. പൗലോസ്, സീനിയർ നഴ്സിങ് ഓഫിസർ എ.പി.ജലജ എന്നിവരുടെ മകനാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

