പനമരം∙ കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളെ പോലെ മലയണ്ണാനും കർഷകർക്ക് ഭീഷണി. ഈ അടുത്ത കാലത്തായി കൃഷിയിടങ്ങളിൽ പെരുകിയിരിക്കുന്ന മലയണ്ണാനെ കൊണ്ട് കർഷകർ പൊറുതിമുട്ടുകയാണ്.
ശല്യം രൂക്ഷമായ കൃഷിയിടങ്ങളിൽ തെങ്ങിൽ നിന്ന് ഒരു തേങ്ങ പോലും കിട്ടാത്ത അവസ്ഥയാണ്.
താഴെ നിന്ന് ഉയരത്തിലുള്ള തെങ്ങിലേക്കു നോക്കിയാൽ നിറയെ തേങ്ങയുണ്ടെങ്കിലും വിളവെടുക്കാൻ നേരം അതിന് ഉള്ളിൽ ഒന്നും ഉണ്ടാകില്ലെന്ന് മാത്രം. ഡ്രില്ലർ ഉപയോഗിച്ചു തുരക്കുന്നതു പോലെ തേങ്ങയുടെ മുകൾ ഭാഗം തുരന്ന് മലയണ്ണാൻ തിന്നിട്ടുണ്ടാകും.
തെങ്ങിന്റെ മുകളിൽ നിന്ന് തുരന്ന് ഭക്ഷിച്ച തേങ്ങ മുഴുവൻ കുറച്ചു നാളുകൾ കഴിഞ്ഞ് ചുവട്ടിൽ വീഴുമ്പോഴേ മലയണ്ണാൻ പണി പറ്റിച്ച കാര്യം കർഷകർ അറിയുകയുള്ളൂ. വാക്കത്തി കൊണ്ട് വെട്ടിയാൽ പൊട്ടാൻ പ്രയാസമുള്ള ചിരട്ടയാണു മലയണ്ണാൻ നിഷ്പ്രയാസം തുരക്കുന്നത്.
വനാതിർത്തിയോട് ചേർന്ന പ്രദേശങ്ങളിൽ മാത്രമല്ല നിലവിൽ മലയണ്ണാന്റെ ശല്യമുള്ളത്.
വനത്തിൽ നിന്ന് കിലോമീറ്റർ അകലെയുള്ള സ്ഥലത്തു വരെ ശല്യം രൂക്ഷമാണ്. മലയണ്ണാന്റെ ശല്യമുള്ള പ്രദേശത്ത് തെങ്ങുണ്ടെങ്കിലും തേങ്ങ പുറത്തു നിന്നു പണം കൊടുത്തു വാങ്ങേണ്ട
അവസ്ഥയാണെന്നു കർഷകർ പറയുന്നു. മലയണ്ണാൻ തേങ്ങ തുരക്കുന്ന ശബ്ദം കേട്ട് പടക്കവും മറ്റും ഉപയോഗിച്ച് ഓടിച്ചാലും വീണ്ടുമെത്തി തേങ്ങ അടക്കമുള്ള വിളകൾ തുരന്ന് നശിപ്പിക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

