കൽപറ്റ ∙ വയനാട്ടിലെ കാപ്പിക്കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി സോണിയ ഗാന്ധി എംപിയും പ്രിയങ്ക ഗാന്ധി എംപിയും. പെരുന്തട്ടയിലെ റീജനൽ കോഫി റിസർച്ച് സ്റ്റേഷൻ സന്ദർശിച്ച ശേഷമാണ് കാപ്പിക്കർഷകരുമായി ഇരുവരും ആശയവിനിമയം നടത്തിയത്.
ഇന്നലെ വൈകിട്ടു മൂന്നരയോടെയായിരുന്നു സന്ദർശനം. ഒരു മണിക്കൂറോളം ഇവിടെ ചെലവഴിച്ച ശേഷമാണു ഇരുവരും മടങ്ങിയത്. വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, ചെറുകിട
കാപ്പി കർഷകർ, കാപ്പി അനുബന്ധ മേഖലയിലെ സംരംഭകർ, ഉദ്യോഗസ്ഥർ, ഗവേഷകർ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ള 13 പേരാണു ചർച്ചയിൽ പങ്കെടുത്തത്.
കോഫി ബോർഡിനെ പ്രതിനിധീകരിച്ച് ജോയിന്റ് ഡയറക്ടർ ഡോ.എം.കറുത്തമണിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. ഓരോരുത്തരും ചർച്ചയിൽ ഉന്നയിച്ച വിഷയങ്ങൾ പ്രിയങ്ക ഗാന്ധി കുറിച്ചെടുത്തു. ഓരോരുത്തർക്കും പ്രത്യേക മറുപടിയും നൽകി.
ചില കാര്യങ്ങളിൽ ഇരുവരും തമ്മിൽ ചർച്ച ചെയ്തു വ്യക്തതയും വരുത്തി. കേന്ദ്ര സർക്കാരിലും പാർലമെന്റിലും വയനാട്ടിലെ കാപ്പി കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിക്കുമെന്ന് പിന്നീട് പ്രിയങ്ക ഗാന്ധി എംപി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]