
പുൽപള്ളി ∙ജില്ലയിൽ ആദ്യമായി മുള്ളൻകൊല്ലി പഞ്ചായത്ത് കാപ്പിസെറ്റിൽ ആരംഭിച്ച വനിതാ ജിംനേഷ്യം മഴയും വെയിലുമേറ്റ് നശിക്കുന്നു. സ്ത്രീകളുടെ ആരോഗ്യസംരക്ഷണം മുൻനിർത്തി പ്രഭാത് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പരിസരത്ത് 5 ലക്ഷംരൂപ ചെലവിൽ ആരംഭിച്ച ഓപ്പൺ ജിം ആണ് നശിക്കുന്നത്.
ക്ലബ്ബിനു പുറത്ത് തുറസ്സായ സ്ഥലത്ത് കായിക വ്യായാമങ്ങൾക്കായി സ്ഥാപിച്ച 12 ഇനം യന്ത്രങ്ങൾ രണ്ടുമാസമായി മഴയിൽ നനഞ്ഞ് തുരുമ്പെടുക്കുന്ന അവസ്ഥയിലാണ്. മഴക്കാലമായതിനാൽ ആളുകളും ജിമ്മിലെത്തുന്നില്ല.
കേന്ദ്രത്തിന് മേൽക്കൂര നിർമിച്ച് കേന്ദ്രം സംരക്ഷിക്കാൻ സത്വര ഇടപെടലുണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ജിംനേഷ്യം നവീകരിക്കും
കാപ്പിസെറ്റ് ∙ നാടിനു മാതൃകയായ വനിതാ ഓപ്പൺ ജിമ്മിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുമെന്ന് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഷൈജു പഞ്ഞിത്തോപ്പിൽ അറിയിച്ചു. ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ ഇതിനായി ചെലവഴിക്കും.യന്ത്രങ്ങൾ സ്ഥാപിച്ച തറ ഇന്റർലോക്ക് ചെയ്യാനും മേൽക്കൂര നിർമിക്കാനുമാണ് പദ്ധതി.
മഴയും വെയിലും കൊള്ളാതെ ആളുകൾക്ക് ഏതുസമയവും കായികവിനോദം നടത്താൻ കേന്ദ്രത്തെ സജ്ജമാക്കും. മേൽക്കൂര നിർമിക്കുന്നതോടെ ഷട്ടിൽ കളിക്കാനും സൗകര്യമാകും. വ്യായാമമില്ലാതെ ജീവിതശൈലി രോഗങ്ങൾ വർധിക്കുന്നത് കണക്കിലെടുത്താണ് പൊതുജന ഉപയോഗത്തിന് കേന്ദ്രത്തിന്റെ പ്രവർത്തനം വിപുലപ്പെടുത്തുന്നത്.
നിർമാണത്തിനുള്ള നടപടികൾ ജില്ലാപഞ്ചായത്ത് ആരംഭിച്ചെന്നും ഷൈജു അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]