
മാനന്തവാടി ∙പെരുമഴ നനഞ്ഞ് വള്ളിയൂർക്കാവ് വയലിൽ കാൽപന്തുകളിയുടെ ലഹരി വിടർത്തി എംജിഎം സ്കൂൾ വിദ്യാർഥികൾ. എംജിഎം ഫുട്ബോൾ ടീമിലെ കുട്ടികളും അധ്യാപകരുമാണ് മഡ് ഫുട്ബോൾ മത്സരം നടത്തി കാണികളായ നാട്ടുകാർക്കും ആവേശം പകർന്നത്.
കഴിഞ്ഞവർഷവും മഡ് ഫുട്ബോൾ മത്സരം നടത്തിയിരുന്നു. ആവേശകരമായ മത്സരത്തിൽ ഒൻപതാം ക്ലാസ് ഡി ടീം വിജയികളായി. സ്കൂൾ മാനേജർ ഫാ.
സക്കറിയ വെളിയത്ത് ഉപഹാരങ്ങൾ വിതരണം ചെയ്തു. സമാപന ചടങ്ങിൽ പ്രിൻസിപ്പൽ മാത്യു സഖറിയ അധ്യക്ഷത വഹിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]