
പുലിക്കായി കൂട് വച്ചിട്ട് ഒരാഴ്ച; പരിസരത്ത് പോലും എത്താതെ പുലി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മീനങ്ങാടി ∙ പുലിക്കായി കൂട് വച്ചിട്ട് ഒരാഴ്ച, പരിസരത്ത് പോലും എത്താതെ പുലി. മൈലമ്പാടിയിൽ സ്ഥിരമായെത്തുന്ന പുലിയെ പിടികൂടുന്നതിനായി കഴിഞ്ഞ ആഴ്ചയാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. കൂട് സ്ഥാപിച്ച ശേഷം പുലിയുടെ സാന്നിധ്യം എവിടെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. കൂട് വെച്ചതിന്റെ പരിസരത്തെ വീട്ടിലെ സിസിടിവിയിലോ വനംവകുപ്പ് വിവിധ ഇടങ്ങളിലായി സ്ഥാപിച്ച 4 ക്യാമറകളിലോ പുലിയുടെ ദൃശ്യം കൂട് സ്ഥാപിച്ചതിന് ശേഷം പതിഞ്ഞിട്ടില്ല.അതിന് മുൻപ് വനംവകുപ്പിന്റെ ക്യാമറയിലടക്കം പുലിയെത്തുന്ന ദൃശ്യം ലഭിച്ചിരുന്നു.
കൂട് സ്ഥാപിക്കുന്നതിന് മുൻപ് ഇടവിട്ട് ദിവസങ്ങളിലാണ് പ്രദേശത്ത് പുലിയെത്തിയിരുന്നത്. ആദ്യം പുലിയുടെ സാന്നിധ്യമുണ്ടായ മണ്ഡകവയൽ നിരവത്ത് ബിനു തോമസിന്റെ വീടിനോട് ചേർന്നാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. വനംവകുപ്പ് തുടർച്ചയായ നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും പിന്നീട് പുലിയുടെ സാന്നിധ്യമുണ്ടായിട്ടില്ല.പുലി മറ്റേതെങ്കിലും പ്രദേശത്തേക്ക് മാറിയിട്ടുണ്ടാകുമെന്ന വിലയിരുത്തലുമുണ്ട്. നിലവിൽ കൂട് മാറ്റാതെ നിരീക്ഷണം നടത്തുകയാണ്.