
വയനാട് ജില്ലയിൽ ഇന്ന് (20-06-2025); അറിയാൻ, ഓർക്കാൻ
വൈദ്യുതി മുടക്കം
വൈത്തിരി ∙ ഇന്നു പകൽ 9–5: കണ്ണൻചാത്ത്, ഓടത്തോട്, കുട്ടമുണ്ട, വെള്ളംകൊല്ലി, ചുണ്ടേൽ, ചേലോട്, കണ്ണാടിച്ചോല, തളിമല, പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെന്റർ, തളിപ്പുഴ, ലക്കിടി, വെറ്ററിനറി കോളജ്, നവോദയ സ്കൂൾ. നാഷനൽ ഡിസെബിലിറ്റി അവാർഡ്
കൽപറ്റ ∙ ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാർ നൽകുന്ന നാഷനൽ ഡിസെബിലിറ്റി അവാർഡിന് അപേക്ഷ ക്ഷണിച്ചു.
വ്യക്തിഗത മികവിനുള്ള ദേശീയ അവാർഡ്, ഭിന്നശേഷിക്കാരെ ശാക്തീകരിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾക്കുള്ള ദേശീയ അവാർഡ് എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ജൂലൈ 15 ന് അകം അപേക്ഷകൾ ഓൺലൈനായി നൽകണം.
വിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനുമായി www.depwd.gov.in, www.awards.gov.in എന്നിവ സന്ദർശിക്കാം. 04936 205307.
എസ് സി-എസ്ടി മോണിറ്ററിങ് കമ്മിറ്റി
കൽപറ്റ ∙ ഒന്നാം പാദ എസ് സി-എസ്ടി മോണിറ്ററിങ് കമ്മിറ്റി യോഗം 27 നു രാവിലെ 11 നു ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ ചേരും. എൻ ഊര് ഇന്നു തുറക്കും
കൽപറ്റ ∙ പ്രതികൂല കാലാവസ്ഥ കാരണം അടച്ചിട്ടിരുന്ന എൻ ഊര് ഗോത്ര പൈതൃക ഗ്രാമം ഇന്നു മുതൽ തുറന്നു പ്രവർത്തിക്കുമെന്നു ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.
തൊഴിൽ മേള
മാനന്തവാടി ∙ അസാപ് മാനന്തവാടി കമ്യുണിറ്റി സ്കിൽ പാർക്കിന്റെ നേതൃത്വത്തിൽ നാളെ തൊഴിൽ മേള സംഘടിപ്പിക്കുന്നു. പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ളവർക്കു പങ്കെടുക്കാം.
9495999669.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]