
വയനാട് ജില്ലയിൽ ഇന്ന് (20-05-2025); അറിയാൻ, ഓർക്കാൻ
കോഫി പ്രോജക്ടിൽ ഇന്റേൺഷിപ്; കൽപറ്റ ∙ വ്യവസായ വകുപ്പിന്റെയും കെ ഡിസ്കിന്റെയും കീഴിൽ ഗവേഷണ വികസന ഏജൻസികളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ക്ലൈമറ്റ് സ്മാർട്ട് കോഫി പ്രോജക്ടിൽ ഇന്റേൺഷിപ്പിന് അവസരം. കൃഷി, എൻജിനീയറിങ് ബിരുദം, അഗ്രികൾചർ ഡിപ്ലോമ, വൊക്കേഷനൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം.
ജില്ലയിൽ ഉള്ളവർക്കു മുൻഗണന. 25 ന് അകം [email protected] എന്ന മെയിലിൽ അപേക്ഷിക്കണം. 9747098802.
അധ്യാപക നിയമനം
അച്ചൂർ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് സീനിയർ, ഇക്കണോമിക്സ് ജൂനിയർ, സോഷ്യോളജി സീനിയർ താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 23നു രാവിലെ 11ന്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]