പുൽപള്ളി ∙ വനാതിർത്തിയിൽ മേയാൻ കൊണ്ടുപോവുകയായിരുന്ന പോത്തിനെ കടുവ കൊന്നു. ചീയമ്പം ഉന്നതിയിലെ ബിജു ബൊമ്മന്റെ 2 വയസ്സുള്ള പോത്തിനെയാണ് പട്ടാപ്പകൽ പാമ്പ്രതോടിനു സമീപം കടുവ ആക്രമിച്ചത്.
ചെതലയം റേഞ്ച് പരിധിയിലെ വനപ്രദേശത്തായിരുന്നു സംഭവം. സ്വന്തമായുള്ള 5 പോത്തുകളെ മേയാൻവിട്ട
ബിജു തിരിച്ചു വീട്ടിലേക്കു പോകുമ്പോൾ കടുവ ഒന്നിനുമേൽ ചാടിവീഴുകയായിരുന്നു. ശബ്ദം കേട്ട് ബിജു ബഹളമുണ്ടാക്കിയപ്പോൾ കടുവ പോത്തിനെ വിട്ട് വനത്തിലേക്കു കയറിപ്പോയി.
ബാക്കി പോത്തുകൾ ഉന്നതിയിലേക്ക് ഓടി രക്ഷപെട്ടു.
പോത്തിന് മാരക മുറിവേറ്റെങ്കിലും ചികിത്സ ലഭിച്ചില്ല. ഇരുളം മൃഗാശുപത്രിയുമായി ബന്ധപ്പെട്ടെങ്കിലും വനംവകുപ്പിന്റെ നിർദേശമില്ലാതെ വരില്ലെന്ന നിലപാടാണ് ബന്ധപ്പെട്ടവർ സ്വീകരിച്ചതെന്ന് ഉന്നതിക്കാർ പറയുന്നു.വൈകീട്ടോടെ ജനപ്രതിനിധികളും പൊതുപ്രവർത്തകരും പ്രശ്നത്തിലിടപെട്ടശേഷമാണ് പോസ്റ്റ്മോർട്ടം നടത്താനും നഷ്ടപരിഹാരം നൽകാനും തീരുമാനമായത്.
വനാവകാശനിയമം നടപ്പാക്കേണ്ട
ഉദ്യോഗസ്ഥർ പാവപ്പെട്ട ഗോത്ര യുവാവിന്റെ പോത്തിനെ കടുവ പിടിച്ചപ്പോൾ സാങ്കേതികത്വവും നിയമവും പറഞ്ഞ് കൈ മലർത്തിയ നടപടിയിൽ കർഷക കോൺഗ്രസ് പ്രതിഷേധിച്ചു.കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി വി.ഡി.ജോസ്, ഭാരവാഹികളായ എൽദോസ് മണൽവയൽ, സുധീഷ് അരിപ്ലാക്കൽ, അപ്പി ബോളൻ, ജിനു ചൂർണോലിക്കൽ, സവിജു അമ്പാറയിൽ, ബി.വി.ഭാസ്കരൻ, ജില്ലാ പഞ്ചായത്തംഗം അമൽജോയി, പഞ്ചായത്ത് അംഗങ്ങളായ വിജയൻ ബോളൻ, ഗീതാ വിജയൻ എന്നിവർ സ്ഥലത്തെത്തി വനപാലകരുമായി ചർച്ച നടത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

