ബത്തേരി∙ വനം – വന്യജീവി – മാനുഷിക സംരക്ഷണം ഉറപ്പാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാരെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ.മനുഷ്യ-മൃഗ സംഘർഷം ലഘൂകരിക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്നും അതിന് കേന്ദ്ര വന നിയമങ്ങളിൽ കാലോചിതമായ ഭേദഗതി അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കാടിന് സംരക്ഷണം, നാടിന് വികസനം എന്ന പേരിൽ വനം വകുപ്പ് നടത്തിയ ‘വിഷൻ 2031’ സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വനമേഖലയോട് ചേർന്ന് അധിവസിക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമാർഗങ്ങൾ ചർച്ച ചെയ്യുക എന്നതാണ് സെമിനാറിന്റെ മുഖ്യലക്ഷ്യം.വനം വകുപ്പ് അഭിമുഖീകരിക്കുന്ന മനുഷ്യ-മൃഗ സംഘർഷം നേരിടാൻ നിയമ നടപടികളിൽ കാലോചിതമായ ഭേദഗതി വരുത്തേണ്ടത് ആവശ്യമാണ്.
വന നിയമങ്ങളിൽ ജനങ്ങൾക്ക് പ്രയോജനകരമാവും വിധം ഇളവുകൾ നൽകണം. പൊതുകസമൂഹത്തിനു മുന്നിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ മാതൃകയാകണം.
മനുഷ്യ – വന്യജീവി സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് വനംവന്യജീവി ബില്ല് നിയമസഭയിൽ അവതരിപ്പിച്ചത്, വിഷയത്തിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ട്. നിഷേധാത്മക നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.നഗരസഭ അധ്യക്ഷൻ ടി.കെ രമേശ് അധ്യക്ഷത വഹിച്ചു.
ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. പി പുകഴേന്തി, എഡിഎം കെ.ദേവകി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി.കൃഷ്ണൻ, വനംവന്യജീവി പ്രിൻസിപ്പൽ സെക്രട്ടറി മിൻഹാജ് ആലം, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ രാജേഷ് രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
200 ക്യാമറകൾ കൈമാറി
സെമിനാറിൽ ഐസിഐസിഐ ബാങ്ക് കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി വിഭാഗം 200 ക്യാമറ ട്രാപ്പുകൾ മന്ത്രി എ.കെ.
ശശീന്ദ്രന് കൈമാറി. ജൈവ വൈവിധ്യങ്ങളുടെ കാവൽക്കാരായ വനം വകുപ്പ് വന്യമൃഗ- മനുഷ്യ സംഘർഷം ലഘൂകരിക്കാൻ കാര്യക്ഷമമായ ഇടപെടലാണ് നടത്തുന്നതെന്ന് മന്ത്രി ഒ.ആർ കേളു പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]