മീനങ്ങാടി ∙ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മാതൃ-ശിശു ആരോഗ്യ സമുച്ചയം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. സാമൂഹികാരോഗ്യ തലത്തിൽ സംസ്ഥാനത്തെ ഏറ്റവുമധികം പ്രസവങ്ങൾ നടക്കുന്ന ആശുപത്രികളിലൊന്നാണ് മീനങ്ങാടി സിഎച്ച്സിയെന്ന് മന്ത്രി പറഞ്ഞു. മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിന് ശേഷം ജില്ലയിൽ മാതൃമരണങ്ങൾ ഉണ്ടായിട്ടില്ലെന്നത് അഭിമാനകരമാണെന്നും ജില്ലയിൽ വാഗ്ദാനം ചെയ്ത പദ്ധതികൾ എല്ലാം സർക്കാർ പൂർത്തീകരിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.
59 കിടക്കകളുള്ള പുതിയ മാതൃ-ശിശു ബ്ലോക്കിൽ രണ്ട് ആധുനിക ഓപ്പറേഷൻ തിയറ്ററുകൾ, നാലു ലേബർ കോട്ടുകൾ, നവജാത ശിശു സംരക്ഷണ യൂണിറ്റ് എന്നിവയുമുണ്ട്.
സെൻട്രലൈസ്ഡ് ഓക്സിജൻ വിതരണ സംവിധാനവും, ലിഫ്റ്റ്, അഗ്നിരക്ഷാ സംവിധാനങ്ങൾ, ജനറേറ്റർ ബാക്ക്അപ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
മന്ത്രി ഒ.ആർ.കേളു അധ്യക്ഷത വഹിച്ചു. ഐ.സി.ബാലകൃഷ്ണൻ എംഎൽഎ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാർ, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.വിനയൻ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി, സ്ഥിരസമിതി അധ്യക്ഷരായ അനീഷ് ബി.
നായർ, ലത ശശി, ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബീനാ വിജയൻ, ജില്ലാ മെഡിക്കൽ ഓഫിസർ ടി.മോഹൻദാസ്, ഡിപിഎം സമീഹ സൈതലവി, മീനങ്ങാടി സിഎച്ച്സിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.കെ. ഗീത തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]