പനമരം ∙ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൈതക്കലിൽ വീണ്ടും മോഷ്ടാക്കളുടെ വിളയാട്ടം. കഴിഞ്ഞ രാത്രി 5 വീടുകളിലാണ് മോഷണശ്രമം നടന്നത്.
ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ബഹളം വച്ചതുകൊണ്ട് മാത്രമാണ് വീടുകളിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെടാതിരുന്നത്. വീടുകളുടെ വാതിലും ജനലും തകർത്ത് വീടുകൾക്കുള്ളിൽ കയറിയ മോഷ്ടാവ് ശബ്ദം കേട്ട് വീട്ടുകാർ ലൈറ്റ് ഇട്ട് ബഹളം വച്ചതോടെ ഇറങ്ങി ഓടുകയായിരുന്നു.
കൈതക്കൽ സി.പി.നജീബിന്റെ അടുക്കള ഭാഗത്തെ ജനൽ കുത്തിത്തുറന്നാണ് അകത്തു കയറിയത്.
അൽപസമയത്തിനുള്ളിൽ തന്നെ 100 മീറ്റർ അകലെയുള്ള കുറുങ്ങോടൻ സലീമിന്റെ വീട്ടിലെത്തിയ മോഷ്ടാവ് ഗ്രില്ലിന്റെ വാതിൽ തകർത്ത് അകത്തുകയറുകയായിരുന്നു. മേശ അടക്കമുള്ളവ പരിശോധിച്ചു സാധനങ്ങൾ വാരിവലിച്ചിട്ടെങ്കിലും വിലപിടിപ്പുള്ള ഒന്നും തന്നെ നഷ്ടപ്പെട്ടില്ല.
സമാന രീതിയിൽ കടന്നോളി അമ്മത്, കൊറ്റോത്ത് അബ്ദുല്ല ആറുമുട്ടംകുന്ന് സനൽ എന്നിവരുടെ വീട്ടിലും മോഷണശ്രമം നടന്നു.
അടുത്തടുത്തുള്ള വീടുകളിൽ മോഷ്ടാവ് കയറിയതോടെ നാട്ടുകാർ ഭീതിയിലാണ്. മാസങ്ങളായി പഞ്ചായത്തിലെ കൈതക്കൽ, കൂളിവയൽ, അഞ്ചുകുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ മോഷണങ്ങളും മോഷണശ്രമങ്ങളും പതിവായിരിക്കുകയാണ്. പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അഞ്ചുകുന്ന് ഭാഗത്തു മോഷണം നടത്തിയ ആളെ കഴിഞ്ഞദിവസം പിടികൂടിയതോടെ ജനങ്ങൾ സമാധാനത്തോടെ കിടന്നുറങ്ങി തുടങ്ങിയപ്പോഴാണ് വീണ്ടും പ്രദേശവാസികളെ പരിഭ്രാന്തരാക്കി മോഷ്ടാക്കൾ എത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]