പടിഞ്ഞാറത്തറ ∙ പൂഴിത്തോട്–പടിഞ്ഞാറത്തറ റോഡ് യാഥാർഥ്യമാക്കുന്നതിനു ജനകീയ പിന്തുണയാർജിക്കാനുള്ള മലയാള മനോരമയുടെ ഒപ്പു ശേഖരണ ക്യാംപെയ്നിനു വയനാട്ടിൽ വൻ വരവേൽപ്. ചുരമില്ലാ പാതയെന്ന സ്വപ്നം എത്രയും വേഗം പൂവണിയിക്കുകയെന്ന ലക്ഷ്യത്തോടെ മലയാള മനോരമ പ്രസിദ്ധീകരിച്ച പുതിയ പാത, പുതിയ സ്വപ്നം എന്ന വാർത്താപരമ്പരയുടെ ഭാഗമായാണ് ഒപ്പുശേഖരണ ക്യാംപെയ്ൻ.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പടിഞ്ഞാറത്തറയിലെ പൂഴിത്തോട്–പടിഞ്ഞാറത്തറ റോഡ് ജനകീയ കർമസമിതി റിലേ സത്യഗ്രഹപ്പന്തലിൽ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ ഉദ്ഘാടനം ചെയ്തു.
റോഡിനു വേണ്ടി നഷ്ടമാകുന്ന വന ഭൂമിക്ക് പകരമായി പഞ്ചായത്തും സ്വകാര്യ വ്യക്തികളും സ്ഥലം വിട്ടു നൽകിയിട്ട് വർഷങ്ങളായിട്ടും റോഡ് പൂർത്തിയാകാത്തതു പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ക്യാംപെയ്നിൽ പങ്കെടുക്കാൻ നൂറു കണക്കിന് ആളുകൾ ഒഴുകിയെത്തി.
സി.കെ. ആലിക്കുട്ടി, വി.കെ.
ബിനു, സാജൻ തുണ്ടിയിൽ, വി. പ്രകാശ് കുമാർ, മമ്മൂട്ടി കാഞ്ഞായി, പി.
മനോജ്, കെ.ടി. ദിലീപ് കുമാർ, കെ.
ശാന്തകുമാരി, രുഗ്മിണി സുരേഷ്, റഷീദ് വാഴയിൽ, പി.എ. ജോസ്, സജ്ന നൗഷാദ്, ബിന്ദു ബാബു, ഗിരിജ കൃഷ്ണ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]