കാവുംമന്ദം∙ കുരുന്നുകൾ പഠിക്കുന്ന വിദ്യാലയത്തിൽ അഴിഞ്ഞാടിയ സാമൂഹിക വിരുദ്ധരുടെ നടപടിയിൽ വൻ പ്രതിഷേധം. തരിയോട് ഗവ.
എൽപി സ്കൂളിലെ ശുചിമുറികളും ശുദ്ധ ജല വിതരണ പൈപ്പുകളും തകർത്ത നടപടികളിലാണ് പ്രതിഷേധം ശക്തമാകുന്നത്. ശനി, ഞായർ ദിവസങ്ങളിലെ അവധിക്കു ശേഷം സ്കൂൾ തുറന്നപ്പോഴാണ് സംഭവം അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്.
പൊട്ടിച്ചെടുത്ത പൈപ്പുകൾ കടത്തിക്കൊണ്ട് പോവുകയും ക്ലോസറ്റുകൾ കല്ല് കൊണ്ട് കുത്തി തകർക്കുകയും ചെയ്തിട്ടുണ്ട്.
സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിൽ പിടിഎ ശക്തമായി പ്രതിഷേധിക്കുകയും കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായ ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സ്കൂളിൽ അതിക്രമം കാണിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അധികൃതർ പടിഞ്ഞാത്തറ പൊലീസിൽ പരാതി നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]