കൽപറ്റ ∙ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശങ്ങളിലെ വിവിധ ഉൗരുനിവാസികളെ വെള്ളരിമല പുതിയ വില്ലേജ് പരിസരത്തു പുനരധിവസിപ്പിക്കും. വെള്ളരിമല വില്ലേജിൽ സർവേ നമ്പർ 126 ൽ ഉൾപ്പെട്ട
ഭൂമിയിലാണ് സർക്കാർ പുനരധിവാസം നടപ്പാക്കുന്നത്. വനംവകുപ്പ് നിക്ഷിപ്ത വനഭൂമിയായി ഏറ്റെടുത്ത പുതിയ വില്ലേജ് പരിസരത്തെ 5 ഹെക്ടറിലാണു വീടുകൾ നിർമിക്കുക.
പുഞ്ചിരിമട്ടം, ഏറാട്ടുകുണ്ട്, പുതിയ വില്ലേജ് ഉൗരുകളിലെ 13 കുടുംബങ്ങളെയാണ് ഈ വീടുകളിൽ പുനരധിവസിപ്പിക്കുക.
പുഞ്ചിരിമട്ടം ഉൗരിലെ 5 കുടുംബങ്ങളിലെ 16 അംഗങ്ങളും ഏറാട്ടുകുണ്ട് ഉൗരിലെ 5 കുടുംബങ്ങളിലെ 32 പേരും പുതിയ വില്ലേജിലെ 3 കുടുംബങ്ങളിലെ 9 അംഗങ്ങളുമാണു പുനരധിവാസത്തിന്റെ ഭാഗമാകുന്നത്. ജില്ലാ ഭരണകൂടം, വനം വകുപ്പ്, ഊര് നിവാസികൾ, പട്ടികവർഗ വികസന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ച് സർവേ പൂർത്തീകരിച്ച് ഭൂമിയുടെ അവകാശം റവന്യൂ വകുപ്പിന് കൈമാറി. പുതിയ വില്ലേജിൽ കണ്ടെത്തിയ ഭൂമിയിൽ ഓരോ കുടുംബത്തിനും 10 സെന്റ് വീതം നൽകും.
പുഞ്ചിരിമട്ടം, പുതിയ വില്ലേജ് ഉൗരുകളിലെ 8 കുടുംബങ്ങൾ സർക്കാരിന്റെ ബി-2 പട്ടികയിൽ ഉൾപ്പെട്ടവരാണ്.
ദുരന്തമേഖലയിലെ പഠന റിപ്പോർട്ട് പ്രകാരം, നിലവിൽ ഉൗരിലുള്ളവർ താമസിക്കുന്നത് വാസയോഗ്യമായ പ്രദേശങ്ങളിലാണ്. എന്നാൽ, ദൈനംദിന ആവശ്യങ്ങൾക്കായി നോ ഗോ സോണിലൂടെ മാത്രം സഞ്ചാരപാതയുള്ളതിനാലാണ് ഉൗരുനിവാസികളെ സർക്കാർ പുനരധിവസിപ്പിക്കുന്നത്. ഏറാട്ടുകുണ്ട് ഉൗരിൽ താമസിക്കുന്ന 5 കുടുംബങ്ങൾ റെഡ് സോൺ മേഖലയിൽ ഉൾപ്പെടുകയും മഴക്കാലത്ത് താൽക്കാലികമായി മാറ്റി താമസിപ്പിക്കേണ്ട
സാഹചര്യവും മൂലം ദുരന്തനിവാരണ അതോറിറ്റിയുടെ പ്രത്യേക ഉത്തരവ് പ്രകാരം സർക്കാരിന്റെ അനുമതിയോടെയാണ് പുനരധിവാസത്തിലേക്ക് ഉൾപ്പെടുത്തിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]