
പുൽപള്ളി ∙ ജില്ലയിൽ മഴയൊന്നു കനത്താൽ പാക്കം പുഴമൂല ഉന്നതിയിലെ ഉറക്കം കെടും. പുഴമൂലയിൽ കബനിക്കരയിൽ കഴിയുന്ന 14 കുടുംബങ്ങളാണ് വർഷാവർഷം പ്രളയത്തിലകപ്പെട്ട് കഴിയുന്നത്.
2018ലെ പ്രളയം മുതൽ ഇവരുടെ പുനരധിവാസം സർക്കാർ കണക്കിലുണ്ട്. മഴ പെയ്ത് പുഴ കര കവിയുമ്പോൾ ഇവർ ക്യാംപുകളിലേക്ക് മാറുന്നത് പതിവാണ്. ക്യാംപിലെ ദുരിതജീവിതം ഇനി ഉണ്ടാവില്ലെന്ന് ജില്ലാ ഭരണകൂടം ഇവർക്ക് ഉറപ്പു നൽകിയിരുന്നെങ്കിലും സ്ഥിരമായി മാറ്റിപ്പാർപ്പിക്കാൻ ഇതുവരെ നടപടിയായിട്ടില്ല.
പ്രളയഭീതിയില്ലാത്ത ഏതെങ്കിലും സ്ഥലം ലഭിക്കണമെന്നാണു കോളനിക്കാരുടെ ആഗ്രഹം.
ജില്ലയുടെ പുഴ പുറമ്പോക്കുകളിൽ കഴിയുന്നവരുടെ പുനരധിവാസത്തിന് തയാറാക്കിയ പദ്ധതി ഇപ്പോൾ നടക്കുന്നില്ല. പഞ്ചായത്തുകളും ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടൽ നടത്തുന്നില്ലെന്നും പരാതിയുണ്ട്.
പുഴമൂല കോളനിക്കാരുടെ പുനരധിവാസം ഉടൻ നടപ്പാക്കണമെന്ന് സിപിഎം പാക്കം ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രദേശത്തു തന്നെ അനുയോജ്യസ്ഥലം കണ്ടെത്തി സുരക്ഷിതവാസം ഉറപ്പാക്കണം.
പി.ജെ.ഷിബു അധ്യക്ഷത വഹിച്ചു. പാക്കംബാബു, എ.സി.രാകേഷ്, വി.എ.കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]