
വെങ്ങപ്പള്ളി ∙ ആധുനികവൽക്കരിച്ച് സ്മാർട്ട് ആയിരിക്കുകയാണ് വെങ്ങപ്പള്ളി പഞ്ചായത്തിലെ അങ്കണവാടികൾ. വെങ്ങപ്പള്ളി ഐസിഡിഎസിനു കീഴിൽ പ്രവർത്തിക്കുന്ന 14 അങ്കണവാടികളിൽ 11 എണ്ണവും സ്മാർട്ട് അങ്കണവാടികളായി.
3 അങ്കണവാടികളുടെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കുട്ടികളുടെ ആദ്യകാല പഠനത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ രൂപകൽപന ചെയ്തതും ആധുനിക സൗകര്യങ്ങളോടെ ഉള്ളതുമാണു സ്മാർട്ട് അങ്കണവാടികൾ.
പഠനമുറി, വിശ്രമമുറി, ഭക്ഷണമുറി, അടുക്കള, സ്റ്റോർ റൂം, ഇൻഡോർ- ഔട്ഡോർ കളി സ്ഥലം, ഹാൾ, പൂന്തോട്ടം തുടങ്ങിയവയാണു സൗകര്യങ്ങൾ.
15 ൽ കൂടുതൽ കുട്ടികളുള്ള 3 അങ്കണവാടികളും 10 ൽ കൂടുതൽ കുട്ടികളുള്ള 6 അങ്കണവാടികളും 5ൽ കൂടുതൽ കുട്ടികളുള്ള 5 അങ്കണവാടികളുമാണു വെങ്ങപ്പള്ളിയിൽ ഉള്ളത്. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ലക്ഷ്യമിട്ടാണ് അങ്കണവാടികൾ മുഖം മിനുക്കി എല്ലാവിധ സൗകര്യങ്ങളുമുള്ള ഇടങ്ങളായി മാറ്റിയതെന്നു പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.രേണുക പറഞ്ഞു.സ്മാർട്ട് അങ്കണവാടികൾക്കു പുറമേ ‘പോഷൺ വെങ്ങപ്പള്ളി’ എന്ന പുതിയ പദ്ധതിയും ഐസിഡിഎസ് മുന്നോട്ടു വച്ചിട്ടുണ്ട്.
ഗുരുതര പോഷക കുറവുള്ള കുട്ടികളെ കണ്ടെത്തി അവർക്കാവശ്യമായ പോഷകാഹാരം നൽകുന്ന പദ്ധതിയാണിത്.
7 കുട്ടികളിലാണു പോഷകാഹാര കുറവ് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 6 കുട്ടികളും പട്ടികവർഗ വിഭാഗത്തിൽപെടുന്നവരാണ്.
കുട്ടികളിലെ പോഷകക്കുറവ് കണ്ടെത്തി അവരെ ആരോഗ്യമുള്ള തലമുറയാക്കാൻ ഉദ്ദേശിച്ചാണു പഞ്ചായത്തും ഐസിഡിഎസും സംയുക്തമായി പദ്ധതിക്കു തുടക്കം കുറിച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]