
വയനാട് ജില്ലയിൽ ഇന്ന് (19-06-2025); അറിയാൻ, ഓർക്കാൻ
അധ്യാപക ഒഴിവ്
മഞ്ഞൂറ ∙ ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 11ന്.
തൃക്കൈപ്പറ്റ ∙ ഗവ.
ഹൈസ്കൂളിൽ എൽപിഎസ്ടി താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 24നു രാവിലെ 11ന്.
കാക്കവയൽ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10.30 ന്.
മുട്ടിൽ ∙ വയനാട് ഓർഫനേജ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രാഫിക് ഡിസൈനർ, ജൂനിയർ സോഫ്റ്റ് വെയർ ഡെവലപ്ർ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 23നു രാവിലെ 10ന്.
9895204364.
വാരാമ്പറ്റ ∙ ഗവ. ഹൈസ്കൂളിൽ യുപിഎസ് താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 20നു രാവിലെ 11 ന്.
9446460651.
മാനന്തവാടി ∙ കാരച്ചാൽ ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടിയുടെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10ന്.
നഴ്സ് ഒഴിവ്
നൂൽപുഴ ∙ രാജീവ് ഗാന്ധി സ്മാരക ആശ്രമം സ്കൂളിൽ പബ്ലിക് ഹെൽത്ത് നഴ്സ് (ജെപിഎച്ച്എൻ) താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10ന്. 9495073565. കംപ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ
നല്ലൂർനാട് ∙ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കംപ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ താൽക്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10ന്.
9847906073. സോഫ്റ്റ്വെയർ റജിസ്ട്രേഷൻ പൂർത്തിയാക്കണം
കൽപറ്റ ∙ വിവിധ ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ തൊഴിലാളികൾക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിന് എഐഐഎസ് സോഫ്റ്റ്വെയർ തയാറാക്കുന്നു.
ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിലെ മുഴുവൻ തൊഴിലാളികളും അംഗത്വ വിവരങ്ങൾ എഐഐഎസ് സോഫ്റ്റ്വെയർ വഴി ജൂലൈ 31 ന് അകം അക്ഷയ കേന്ദ്രം മുഖേന നൽകണം. 04936 204344. ടൂൾ കിറ്റ് ഗ്രാന്റ് പദ്ധതി; തീയതി നീട്ടി
കൽപറ്റ ∙ പിന്നാക്ക വിഭാഗത്തിൽപെട്ടവരിൽ പരമ്പരാഗത കരകൗശല വിദഗ്ധർ, കൈപ്പണിക്കാർ, പൂർണ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികൾ എന്നിവർക്കു ടൂൾ കിറ്റ് വാങ്ങുന്നതിനുള്ള ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കുന്ന തീയതി 30 വരെ ദീർഘിപ്പിച്ചു. www.bwin.kerala.gov.in, 0495 – 2377786
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]