ഇരുളം ∙ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മടൂർ വനപ്രദേശത്ത് നാടൻതോക്കും വെടിക്കോപ്പുകളുമായെത്തിയ 3 പേരെ വനപാലകർ പിടികൂടി. താമരശ്ശേരി കട്ടിപ്പാറ കല്ലുവീട്ടിൽ ഫവാസ് (32), ഉമ്മിണിക്കുന്നുമ്മൽ മുഹമ്മദ് സാലിഹ് (39), പുളിഞ്ചോല ജുനൈദ് (34) എന്നിവരെയാണ് നായാട്ടു ശ്രമത്തിനിടെ വനപാലകർ പിടികൂടിയത്.
താമരശ്ശേരി, കക്കയം, വയനാട് വനമേഖലയിൽ നായാട്ടുനടത്തി മാംസവ്യാപാരം നടത്തുന്നവരാണിവരെന്ന് വനപാലകർ പറയുന്നു.
സെക്ഷൻ ഫോറസ്റ്റർ എം.എസ്.സുരേഷ്, ബിഎഫ്ഒമാരായ വിനീഷ് കുമാർ, പി.ജെ.ജയേഷ്, വാച്ചർമാരായ ദേവൻ കാട്ടിക്കൊല്ലി, സുരേഷ് ഞാറ്റാടി, ബാബു ചീയമ്പം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്ന് ചെതലയം റേഞ്ച് ഓഫിസർ എം.കെ.രാജീവ്കുമാർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

